Image

ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കവസരം!

Published on 17 April, 2015
ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കവസരം!
ഡാളസ് : ഡാളസ് മൃഗശാലയില്‍ ഏപ്രില്‍ 10ന് ജനിച്ചുവീണ ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായി മൃഗശാലാധികൃതര്‍ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജിറാഫിന്റെ ജനനം അനിമല്‍ പ്ലാനറ്റില്‍ കാണിച്ചിരുന്നു. 2.3 മില്യണ്‍ ജനങ്ങളാണ് ഇതു വീക്ഷിച്ചത്.

മൂന്നുപേരുകളാണ് മൃഗശാലാധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനുശേഷം ഒന്ന് തിരഞ്ഞെടുക്കും.

വോട്ടു ചെയ്യുന്നതോടൊപ്പം സംഭാവനകളും നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Dallas Zoo.org എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബേബി ജിറാഫിന് പേര്‍ നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കവസരം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക