Image

വധശിക്ഷക്ക് നൈട്രജന്‍ ഗ്യാസ്-ഒക്കലഹോമ ഗവര്‍ണ്ണര്‍ ബില്‍ നിയമമാക്കി

പി. പി. ചെറിയാന്‍ Published on 17 April, 2015
വധശിക്ഷക്ക് നൈട്രജന്‍ ഗ്യാസ്-ഒക്കലഹോമ ഗവര്‍ണ്ണര്‍ ബില്‍ നിയമമാക്കി
ഒക്കലഹോമ:  വിഷ മിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷയെകുറിച്ചു ഗൗരവമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒക്കലഹോമയില്‍ ഇനി മുതല്‍ വധശിക്ഷ നടപ്പാക്കുന്നത്. നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചായിരിക്കും എന്ന് അനുശാസിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ മേരി ഫോളിന്‍ ഒപ്പുവെച്ചു. ഇന്ന് ഏപ്രില്‍ 17നാണ് സുപ്രധാനമായ ഈ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടത്.
വിഷമിശ്രിതത്തിന്റെ ലഭ്യത കുറഞ്ഞതും, ഇതുപയോഗിച്ചു നടത്തുന്ന വധശിക്ഷ ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി വിധിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ഒരു തീരുമാനം അംഗീകരിക്കേണ്ടി വന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി.

നൈട്രജന്‍ ഗ്യാസ് പത്തു സെക്കന്റിനുള്ളില്‍ ബോധം നഷ്ടപ്പെടുത്തുമെന്നും നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുമെന്നും, വേദനരഹിതമായ മരണം ഉറപ്പാക്കുമെന്നും ഡെത്ത് പെനാലിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് പറഞ്ഞു.

്അമേരിക്കന്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിയ ആദ്യ സംസ്ഥാനമാണ് ഒക്കലഹോമ.

വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ ക്രൂരവും, പ്രാകൃതവുമാണ് എന്നുള്ളതിനാല്‍ ഇതു നിരോധിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വധശിക്ഷ തന്നെ നിര്‍ത്തലാക്കണം എന്ന അഭിപ്രായവും ഇവിടെ ശക്തിപ്പെടുകയാണ്.

വധശിക്ഷക്ക് നൈട്രജന്‍ ഗ്യാസ്-ഒക്കലഹോമ ഗവര്‍ണ്ണര്‍ ബില്‍ നിയമമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക