Image

സ്വാതന്ത്ര്യം- ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 17 April, 2015
 സ്വാതന്ത്ര്യം- ജി. പുത്തന്‍കുരിശ്
നഗരകവാടത്തിനും നിന്റെ അഗ്നിസ്ഥാനത്തിനും മുന്നില്‍ നീ 
സ്വന്തം സ്വാതന്ത്ര്യത്തെ സാഷ്ടാംഗം പ്രണമിക്കുന്നത് ഞാന്‍ കണ്ടു,
തങ്ങള്‍ അവസാനം വധിക്കപ്പെടുമെന്നറിഞ്ഞിട്ടും
സ്വേച്ഛാധിപതിയായ നാടുവാഴിയെ സ്തുതിക്കുന്ന അടിമകളെപ്പോലെ.
ക്ഷേത്രത്തിന്റെ ഉപവനത്തിലും കോട്ടയ്ക്കുള്ളിലെ അഭയസ്ഥാനങ്ങളിലും
നിങ്ങളില്‍ അത്യന്തം സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍പോലും
അവരുടെ സ്വാതന്ത്ര്യത്തെ ഒരു നുകമായുംകയ്യാമമായും ധരിച്ചിരിക്കുന്നത് ഞാന്‍ കണ്ടു.
എന്റെ ഉള്ളില്‍ എന്റെ ഹൃദയത്തില്‍ രക്തംപൊടിഞ്ഞു
എന്തെന്നാല്‍, സ്വാതന്ത്ര്യം നേടാനുള്ള നിന്റെ ഇച്ഛ ഒരു
പടച്ചമയം ആയിമാറുമ്പോള്‍, അതോടൊപ്പം സ്വാതന്ത്ര്യം നിന്റെ
ഉന്നവും സഫലീകരണവുമാണെന്നതിനെക്കുറിച്ചുള്ള നിന്റെ
സംസാരം നിലയ്ക്കുമ്പോള്‍ മാത്രമെ നിനക്ക് സ്വതന്ത്രനാവാനാകു.
ദിവസങ്ങളിലെ നിന്റെ ഉത്കണ്ഠയും രാത്രികളിലെ ആകാംഷയും വ്യാകുലതയും
ഇല്ലാതാകുമ്പോള്‍ നീ തീര്‍ച്ചയായും സ്വതന്ത്രനാകും.
നിന്റെ ജീവിതം ഉത്കണ്ഠയാലും ആകാംഷയാലും വ്യാകുലതയാലും ചുറ്റപ്പെട്ടിരിക്കുമ്പോഴും 
അവയ്ക്കുമുകളില്‍ നീ നഗ്നനായും ബന്ധിയ്ക്കപ്പെടാതെയും ഉയര്‍ന്ന് നില്ക്കണം
നിന്റെ അറിവിന്റെ അരുണോദയത്താല്‍ ബന്ധിച്ച മദ്ധ്യാഹ്ന സമയത്തിന്റെ
ചങ്ങലകളെ പൊട്ടിക്കാതെ നിനക്ക് എങ്ങനെ പകലനിയേും രാത്രിയേയും അതിജീവിച്ച് ഉയര്‍ന്ന് നില്ക്കാനാവും?
പരമാര്‍ത്ഥതയില്‍ സ്വാതന്ത്ര്യംഎന്ന് നീ വിളിക്കുന്നതാണ് എല്ലാ ചങ്ങലകളിലും രൂക്ഷമായ ചങ്ങലയാണ്.
സൂര്യപ്രകാശത്തില്‍ അതിന്റെ കണ്ണികള്‍ വെട്ടിതിളങ്ങുകയും കണ്ണഞ്ചിപ്പിക്കുമെങ്കിലും.
നിന്റെ തന്നെ അഹത്തിന്റെ തുണ്ടുകളല്ലാതെ മറ്റെന്താണത്?
എന്ന് നീ അതിനെ ദൂരെവലിച്ചെറിയുന്നോ അന്നേ നീ സ്വതന്ത്രനാകു.
നിന്റെ സ്വന്തംകരങ്ങളും നെറ്റിത്തടത്താലുംഎഴുതിയുണ്ടാക്കിയ
നീതിയുക്തമല്ലാത്ത ഒരു നിയമസംഹിതയെങ്കില്‍ നീ അതിനെ പൊളിച്ചുകളയുമായിരുന്നു.
നിയമഗ്രന്ഥങ്ങളെ ചുട്ടോ ന്യായാധിപന്‍മാരുടെ നെറ്റത്തടങ്ങളെ കഴുകിയോ,
കടല്‍ ജലം അവരുടെമേലൊഴിച്ചോ നീ എഴുതിയ നിയമങ്ങള്‍ നിനക്ക് തുടച്ചുമാറ്റാനാവില്ല.
ഒരു സേച്ഛാധിപതിയായിരുന്നെങ്കില്‍ നീ അവനെ സ്ഥാനഭൃഷ്ടനാക്കുമായിരുന്നു.
ആദ്യം നീ ചെയ്യേണ്ടത് നിന്റെ അകത്ത് നീ കെട്ടിപ്പടുത്ത അവന്റെ സിംഹാസനത്തെ തകര്‍ക്കുകയെന്നതാണ്
സ്വന്തം ദുര്‍ഭരണത്തേക്കുറിച്ചും ദുരഭിമാനത്തെക്കുറിച്ചും ലജ്ജിയ്ക്കാത്ത
ഒരു സേച്ഛാധിപതിക്ക് സ്വതന്ത്രരേയും അഭിമാനികളേയും ഭരിയ്ക്കാന്‍ കഴിയുമോ?
നീ തിരഞ്ഞെടുത്തതും, നിന്റെമേല്‍അടിച്ചേല്പിക്കാത്ത കരുതലുകളുമായിരുന്നെങ്കില്‍
നീ അതിനെ ദൂരെ എറിഞ്ഞുകളയുമായിരുന്നു.
ഭീതിപൂണ്ടവരാല്‍ സൃഷ്ടിക്കപ്പെടാത്ത നിന്റെ ഉള്ളിലെ ഭീതിയായുരെന്നങ്കില്‍
നീ അതിനെ പണ്ടെതുരത്തുമായിരുന്നു.
അഭിലഷിക്കപ്പെട്ടതും, ഭയചകിതമായതും, നിന്ദ്യമായതും, പരിലാളിക്കപ്പെട്ടതും
അനുധാവനം ചെയ്യതതും, ഒരു പക്ഷെ നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നതുമെല്ലാം
വാസ്തവത്തില്‍  നിന്റെ ഉണ്മയെ അര്‍ദ്ധമായി പുണര്‍ന്ന്ചലിക്കുന്നു.
ഇവയെല്ലാം പ്രകാശമായും നിഴലുകളായും പറ്റിചേര്‍ന്നിരിക്കുന്ന ഇണകളെപ്പോലെ നിന്റെയുള്ളില്‍ചരിക്കുന്നു.
നിഴലുകള്‍മങ്ങിമറഞ്ഞ് ഇല്ലാതാകുമ്പോലെ, 
തങ്ങിനില്ക്കുന്ന പ്രകാശംമറ്റൊരു പ്രകാശത്തിന് നിഴലാകുമ്പോലെ
നിന്റെസ്വാതന്ത്യത്തിന്റെ കാല്‍ചങ്ങലകള്‍ അഴിഞ്ഞ് മറ്റൊരു മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ ചങ്ങലകളാകും

(ഖലീല്‍ജിബ്രാന്റെ ഫ്രീഡത്തിന്റെ പരിഭാഷ)


 സ്വാതന്ത്ര്യം- ജി. പുത്തന്‍കുരിശ്
Join WhatsApp News
Anthappan 2015-04-18 10:12:12

Freedom and Heaven are utopia promised by political system and Religion.  The true freedom is within and constantly need to battle and guard against the wicked masters of both politics and Religion.   Khalil Gibran’s poem translated by G. Puthenkurish takes us to the intricacies of false freedom.  The true freedom fighter sees the world and humanity as one and fight for the freedom of all.  And, we all can start that freedom fight by loving our neighbors as we love ourselves.   

വിദ്യാധരൻ 2015-04-18 17:53:35
"പൊരുതുന്ന നാടിന്റെ സമരസഹാക്കളെ 
വരൂ വിപ്ലവാഭിവാദ്യങ്ങൾ! 
തുടരുക, ഞങ്ങൾ നിന്നേടത്തു നിന്നിനി 
തുടരുകീ സ്വാതന്ത്ര്യയുദ്ധം 
കഴുകന്മാർ പോയിട്ടില്ലിന്നുമീനാടിന്റെ 
കതിർവരമ്പത്ത് നിന്നൊന്നും!
കഴുമരക്കയറുകൾ പുളയുകയാണിന്നും 
വഴുകയും ചങ്ങലക്കെട്ടും 
ഒരുപിടി സാമ്രാജ്യാദാസന്മാർ , ഞങ്ങൾതൻ 
കുരുതിത്തറകളെച്ചൂണ്ടി,
കഴൽനക്കിച്ചുണകെട്ട നാവിനാൽ ശബ്ദിപ്പൂ ;
'മുഴുവനും സ്വാതന്ത്ര്യമായി '
അരുതതു,വിശ്വസിക്കരുതതു, വഞ്ചന -
യ്ക്കടിയാനിലക്കുമോ നിങ്ങൾ ?" (കഴുമരങ്ങളുടെ കഥ -വയലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക