Image

പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 14 April, 2015
പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
ലൈലാ മാത്യൂ പിയാനോ പ്രസിഡന്റ്  

ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) പുതിയ പ്രസിഡന്റായി ലൈലാ മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, ട്രഷറാര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, ജോയ്ന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സോഫി നടവയല്‍,  പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് സൂസന്‍ സാബൂ, ബൈലോ എക്‌സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ്, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, ടെക്‌നിക്കല്‍ ഡെപ്യുട്ടീസ് ബ്ലെസ്സണ്‍ വര്‍ഗീസ്, അലന്‍ മാത്യൂ. 
നേഴ്‌സിങ്ങ് പ്രൊഫഷണില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സ്മാരുടെ ഔദ്യോഗികവും സാമൂഹികവുമായ ഉന്നമനത്തിനുള്ള ഐക്യ വേദിയെന്ന നിലയില്‍ തുടര്‍വിദ്യാഭ്യാസത്തിനും ഗവേഷണമേഖലകളിലെ ശ്രമങ്ങള്‍ക്കും സമൂഹത്തിന്റെ പൊതു ആരോഗ്യകാര്യങ്ങളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും കലാ സാംസ്‌കാരികാഭിവൃത്തിക്കും അവസരമൊരുക്കുക എന്ന ദൗത്യമാണ് 2015 മുതല്‍ 2017 വരെയുള്ള പ്രവര്‍ത്തന വര്‍ഷങ്ങളില്‍ പിയാനോ കൈക്കൊള്ളുക.

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരുടെ അംബ്രല്ലാ സംഘടനയായ നൈനായുടെ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിയാനോ നല്‍കും. ചിക്കാഗോയിലെ സാറാ ഗബ്രിയേല്‍ പ്രസിഡന്റായുള്ള നൈനായുടെ ജനറല്‍ സെക്രട്ടറി പിയാനോയുടെ മുന്‍ പ്രസിഡന്റ് മേരീ ഏബ്രാഹമാണ്.
പിയാനോ നടത്തുന്ന എന്‍ക്ലെക്‌സ് ക്ലാസ്സുകളുടെ രണ്‍ടാമത്തെ ബാച്ച് ഏപ്രില്‍ 19 ഞായറാഴ്ച്ച ആരംഭിക്കും. മാസം തോറും ആദ്യ ഞായറാഴ്ച്ചകളിലും മൂന്നാം ഞായറാഴ്ച്ചകളിലും രണ്‍ടു  മണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിങ്ങ് ക്ലാസ്സാണുണ്‍ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ  വിവിധ വിഷയങ്ങളില്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാരും നേഴ്‌സ് മാനേജര്‍മാരുമാണ് ക്ലാസ് എടുക്കുന്നത്്. ഇന്ത്യാ ഹെരിറ്റേജ് സെന്റര്‍, 5858, കാസ്റ്റര്‍ അവന്യൂ, ഫിലഡല്‍ഫിയ 19149 എന്നാണ് ക്ലാസ്‌വേദിയുടെ മേല്‍വിലാസം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  പ്രസിഡന്റ് ലൈലാ മാത്യൂ 215 673 9805

വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍ 267 307 6914, ജോയ്ന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍ 215 909 1950, ട്രഷറാര്‍ വല്‍സാ തട്ടാര്‍കുന്നേല്‍ 845 701 6139, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം 215 917 2920, പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് സൂസന്‍ സാബൂ 215 350 8657, ബൈലോ എക്‌സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ് 215 528 9459 , എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സോഫി നടവയല്‍ 215 969 4509,  നൈനാ ജനറല്‍സെക്രട്ടറി മേരി ഏബ്രാഹം 610 850 2246.   


പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തുപെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തുപെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക