Image

ക്രൈസ്‌തവ സാക്ഷ്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ആലപ്പാട്ട്‌

ഫോട്ടോ: ഷിജോ പൗലോസ് Published on 13 April, 2015
ക്രൈസ്‌തവ സാക്ഷ്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ആലപ്പാട്ട്‌
ലോകമെങ്ങും ക്രൈസ്‌തവ സാക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. പലയിടത്തും ക്രിസ്‌തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ ക്രൈസ്‌തവര്‍ കൂട്ടക്കുരുതിക്കും മഹാ സഹനങ്ങള്‍ക്കും ഇരയാകുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശ്വാസതീഷ്‌ണത നേടുകയും വചനത്തിലൂന്നിയ ജീവിതം നയിക്കുകയുമാണ്‌ ക്രൈസ്‌തവ ദൗത്യം; ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി കഴിഞ്ഞ സെപ്‌റ്റംബര്‍ അവസാനം അഭിഷിക്‌തനായ മാര്‍ ജോയി ആലപ്പാട്ട്‌ പ റയുന്നു.

വിശ്വാസ സമൂഹത്തിന്റെ അടിസ്‌ഥാനം കുടുംബമാണ്‌. അതു കൊണ്ടാണ്‌ ഈവര്‍ഷം കുടുംബ വര്‍ഷമായി പ്രഖ്യാപിക്കുകയും ഫിലഡല്‍ഫിയയില്‍ നടത്തുന്ന ആഗോള കുടുംബ സമ്മേളനത്തിന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ എത്തുകയും ചെയ്യുന്നത്‌.

കഷ്‌ടാനുഭവാഴ്‌ചയും ഈസ്‌റ്ററും പ്രമാണിച്ച്‌ ന്യൂയോര്‍ക്ക്‌ മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മാര്‍ ജോയി ആലപ്പാട്ട്‌ റോക്‌ലന്‍ഡ്‌ സെന്റ്‌മേരീസ്‌ മിഷനിലെ സന്ദര്‍ശനവേളയില്‍ മലയാളം പത്രത്തോട്‌ സംസാരിക്കുകയായിരുന്നു.

അമേരിക്കയില്‍ ഭൗതികയും വിശ്വാസരാഹിത്യവും കൂടുതല്‍ നഗരങ്ങളിലാണ്‌ കാണുന്നത്‌. ഉ
ള്‍പ്രദേശങ്ങളില്‍ മനുഷ്യര്‍ വിശ്വാസ ജീവിതം നയിക്കുന്നു. അതിനാല്‍ അമേരിക്കയില്‍ സഭ പ്രതിസന്‌ധി നേരിടുന്നു എന്നു പറയാനാവില്ല.

ചിക്കാഗോ രൂപതക്ക്‌ നല്ല ഭാവി ഉണ്ടെന്നതില്‍ സംശയമില്ല. രൂപതാ തലത്തില്‍ യൂത്ത്‌ അപ്പസ്‌തലേറ്റ്‌ ശക്‌തിപ്പെടുന്നു. യുവജനതയെ വിശ്വാസത്തില്‍ ശക്‌തിപ്പെടുത്താനുളള ഈ നിയോഗത്തില്‍ ധാരാളം പേര്‍ പങ്കെടുക്കുന്നു. കോളജില്‍ പോകുമ്പോള്‍ സഭാ കാര്യങ്ങളില്‍ നിന്ന്‌ പിന്നോട്ടു പോയാലും അവര്‍ വീണ്ടും സജീ വമായി തിരിച്ചു വരുന്നതാണ്‌ അനുഭവം.

രൂപതയും ഇടവകകളുമൊക്കെ സജീവമാകുന്നതിന്‌ മുമ്പ്‌ ഒന്നാം തലമുറയും പളളിക്കാര്യങ്ങളില്‍ ഏറെ സജീവമല്ലായിരുന്നു. ഇന്നത്‌ മാറി.

പുതിയ തലമുറക്കായി ഇംഗ്ലീഷിലുളള കുര്‍ബാനയും പ്രാര്‍ഥനാക്രമങ്ങളും നടപ്പില്‍ വരുത്തുന്നു. ഒരു കാലത്ത്‌ ഇംഗ്ലീഷില്‍ മാത്രമുളള ആരാധനാ സമ്പ്രദായം ഉണ്ടാകാം. അപ്പോഴേക്കും സഭാ നേതൃത്വവും പുതിയ തലമുറയിലെത്തണം. ഇവിടെ കടുംപിടുത്തത്തിനൊന്നും സ്‌ഥാനമില്ല. അടിസ്‌ഥാനമൂല്യങ്ങള്‍ നഷ്‌ടമാകാതെ കാക്കുകയാണ്‌ വേണ്ടത്‌.

പുതിയ തലമുറയില്‍ നിന്ന്‌ എട്ടുപേര്‍ സെമിനാരികളില്‍ പഠിക്കുന്നു. കൂടുതല്‍ പേര്‍ വൈദിക വൃത്തിക്കായി മുന്നോട്ടു വരികയും ചെയ്യുന്നു. അതുകൊണ്ടു തന്നെ രൂപതയുടെയും സീറോ മലബാര്‍ ആരാധനക്രമങ്ങളുടെയും നിലനില്‍പ്പിനെപ്പറ്റി സംശയിക്കേണ്ട കാര്യമില്ല.

സഭ ഉണ്ടായ കാലം മുതല്‍ വെല്ലുവിളികള്‍ നേരിടുന്നതാണ്‌. അതില്ലാതെ ഒരു കാലവും ഉണ്ടായിരുന്നില്ല. സഭയെ നയിക്കുന്നത്‌ പരിശുദ്‌ധാത്മാവാണെന്ന്‌ ബോധ്യമാകുമ്പോള്‍ പ്രതിസന്‌ധികളെ അതിജീവിക്കാനാകും. യൂറോപ്പിലും മറ്റും സഭ തളര്‍ച്ച നേരിടുമ്പോള്‍ ഏഷ്യയില്‍ സഭ തഴച്ചു വളരുന്നു.

എല്ലാക്കാലത്തും മനുഷ്യര്‍ സത്യത്തെയും മൂല്യങ്ങളെയും അന്വേഷിക്കുന്നു. സഭയില്‍ ആണ്‌ അത്‌ സാക്ഷാത്‌ക്കരിക്കാനാവുക.

ക്‌നാനായ വിഭാഗത്തിന്റെ പ്രശ്‌ നങ്ങള്‍ മിക്കവാറും പരിഹൃതമായിട്ടുണ്ടെന്ന്‌ മാര്‍ ആലപ്പാട്ട്‌ പറ ഞ്ഞു. സീറോ മലബാര്‍ നേതൃത്വത്തിന്‌ അധികാര പരിധിക്കുളളില്‍ നിന്ന്‌ ചെയ്യാവുന്നതൊക്കെ ചെയ്യുന്നു. സ്വയം ഭരണാധികാര സഭ എന്നതൊക്കെ റോം തീരുമാനിക്കേണ്ട കാര്യങ്ങളാണ്‌. സംശയങ്ങളുടെയും ഭിന്നതയുടെയും പേരില്‍ പളളികള്‍ സ്‌ഥാപിക്കാതിരിക്കുന്നത്‌ മണ്ടത്തരമാണ്‌. അസോസിയേഷന്‍ പളളിക്ക്‌ പകരമാവില്ല. പളളികളിലൂടെയാണ്‌ സമൂഹത്തിന്റെ വളര്‍ച്ച ഉണ്ടാവുക.

രൂപത അങ്ങനെ വലിയ പ്രതി സന്‌ധിയൊന്നും നേരിടുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കത്തീഡ്രല്‍ നിര്‍മ്മിച്ചതുമായി ബന്‌ധപ്പെട്ട ലോണ്‍ ബാക്കിയുണ്ട്‌. ആളുകള്‍ സ ഹകരിച്ചാല്‍ അത്‌ എളുപ്പത്തില്‍ തീരാവുന്നതേയുളളൂ.

മെത്രാന്‍ പദവി ഏറ്റശേഷം ഹൃദയസംബന്‌ധമായ പ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്കുളള യാത്രയും മറ്റും നടന്നില്ല. ഈവര്‍ഷം ഓഗസ്‌റ്റില്‍ പോകാമെന്ന്‌ കരുതുന്നു.

മെത്രാന്‍ സ്‌ഥാനം വേണ്ടിയിരുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. ദൈവം ഭരമേല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ഓരോ സ്‌ഥാനത്തിനും അര്‍ഹത നമുക്ക്‌ നല്‍കുന്നത്‌ ദൈവമാണ്‌. അപ്പോള്‍ പിന്നെ നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ ആ കടമകള്‍ ചെയ്യണം.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ സഹായിക്കുകയാണ്‌ തന്റെ ദൗത്യം. ഭരണപരമായ കാര്യങ്ങളില്‍ താന്‍ കാര്യമായി ഇടപെടാറില്ല.

പ്രാര്‍ഥനാ നിരതനും ശാന്തശീലനുമാണ്‌ മാര്‍ അങ്ങാടിയത്ത്‌. എക്കാലവും അദ്ദേഹവുമായി നല്ല ബന്‌ധമായിരുന്നു. വൈദികനായി രൂപതയിലേക്ക്‌ ക്ഷണിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ക്ഷമാശീലമാണ്‌ പല പ്രശ്‌നങ്ങ ളും നിസാരമായി പരിഹരിക്കപ്പെടാന്‍ ഇടയാക്കുന്നത്‌.

പുതിയ രൂപത വരികയില്ലെന്ന്‌ പറയാനാവില്ല. അതുപോലെ പല വലിയ പളളികളും വിഭജിച്ച്‌ പുതിയ പളളികള്‍ ഉണ്ടാകണം.

അമേരിക്കന്‍ ചര്‍ച്ചില്‍ നിന്നും വലിയ സഹകരണമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. കേരളത്തിന്റെ വ്യത്യസ്‌ത സ്‌ഥലങ്ങളില്‍ നിന്നും വന്നവരെല്ലാം ഒരു രൂപതയില്‍ ഒന്നാകുന്നു എന്നതും പ്രത്യേകതയാണ്‌. അമേരിക്കന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നന്മകളാണ്‌ നാം സ്വാംശീകരിക്കേണ്ടത്‌.

സഭക്കെതിരായ വിമര്‍ശനങ്ങള്‍ പലപ്പോഴും ദുഖമുളവാക്കുന്നവയാണ്‌. യാതൊരു കാരണവുമില്ലാതെ തന്നെ കത്തോലിക്കാ സഭയെ ലക്ഷ്യമിട്ട്‌ ആക്രമണം നടത്തുന്നവര്‍ ഉണ്ട്‌. ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ സഭയെ ആക്രമിക്കുന്നവര്‍ ധാരാളം. സഭയെപ്പറ്റി പഠിക്കുകയോ സഭാദൗത്യം അറിയുകയോ ചെയ്യാതെയാണ്‌ പലരും അത്‌ ചെയ്യുന്നത്‌. സഭയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരും സഭയോട്‌ അസൂയയുളളവരും ധാരാളമുണ്ട്‌. പ്രധാന കാരണം കത്തോലിക്കാ സഭ മൂല്യങ്ങള്‍ക്കു വേണ്ടി ഉറച്ച നിലപാട്‌ എന്നും സ്വീകരിക്കുന്നു എന്നതു തന്നെ.

മറ്റു ക്രൈസ്‌തവ സഭകളുമായി അടുത്ത ബന്‌ധമാണ്‌ താന്‍ പുലര്‍ത്തുന്നത്‌. ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. ഭിന്നതകള്‍ക്കപ്പുറത്തും ഒരുപാട്‌ കാര്യങ്ങളില്‍ നാം ഒന്നുതന്നെ യാണ്‌.

പാശ്‌ചാത്യ സഭയില്‍ വന്ന മൂല്യശോഷണമാണ്‌ പാശ്‌ചാത്യ നാടുകളില്‍ മറ്റു മതങ്ങള്‍ പ്രചരിക്കാന്‍ കാരണം. മനുഷ്യന്‍ എപ്പോഴും ആത്മീയതക്കായി ദാഹിക്കുന്നു. സഭ അതിന്റെ ദൗത്യത്തില്‍ വീഴ്‌ച വരുത്തുമ്പോള്‍ അവര്‍ മറ്റിടങ്ങളിലേക്ക്‌ തിരിയുന്നു.
ക്രൈസ്‌തവ സാക്ഷ്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ആലപ്പാട്ട്‌
ക്രൈസ്‌തവ സാക്ഷ്യം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ആലപ്പാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക