Image

2014 ല്‍ പ്രസിഡന്റ് ഒബാമയുടെ വാര്‍ഷീക വരുമാനം 477,383 ഡോളര്‍, വൈസ് പ്രസിഡന്റിന് 388,844 ഡോളര്‍

പി. പി. ചെറിയാന്‍ Published on 13 April, 2015
2014 ല്‍ പ്രസിഡന്റ് ഒബാമയുടെ വാര്‍ഷീക വരുമാനം 477,383 ഡോളര്‍, വൈസ് പ്രസിഡന്റിന് 388,844 ഡോളര്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പ്രഥമവനിത മിഷേലും സംയുക്തമായി 2014 ലെ ഫെഡറല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതനുസരിച്ച് ഒബാമയുടെ 2014 വാര്‍ഷീക വരുമാനം 477,383 ഡോളറാണ്. പ്രസിഡന്റ് എന്ന നിലയില്‍ 400,000 ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.

77383 ഡോളര്‍ പുസ്തകം വിറ്റവകയില്‍ വന്ന വരുമാനമാണ്. ഗ്രോസ് ഇന്‍കത്തിന്റെ 14.8 ശതമാനമാണ് ഒബാമ മുപ്പത്തിരണ്ടു ചാരിറ്റി സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്(70712). ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് 22012 ഡോളര്‍ ഫിഷര്‍ ഹൗസ് ഫൗണ്ടേഷനാണ്.

ഗ്രോസ് ഇന്‍കത്തിന്റെ 19.6 ശതമാനം 93362 ഡോളര്‍ നികുതിയായി നല്‍കി. 2013 ല്‍ ഒബാമയുടെ ആകെ വരുമാനം 481,098 ഡോളറായിരുന്നു. 2014-ല്‍ പുസ്തക വില്പനയില്‍ വന്നകുറവാണ് വാര്‍ഷീക വരുമാനത്തില്‍ കുറവു വരുത്തിയത്.

അമേരിക്കയില്‍ പ്രസിഡന്റ് ഒബാമയുടെ ആകെയുള്ള ആസ്തി 7 മില്യണ്‍ ഡോളറാണെന്ന് ഈയ്യിടെ റിലീസ് ചെയ്ത ഫിനാന്‍ഷ്യല്‍ ഡിസ്‌ക്ലേസര്‍ ഫോമില്‍ പറയുന്നു. വൈസ് പ്രസിഡന്റ് ജെ. ബൈഡന്റെ 2014 വാര്‍ഷീക വരുമാനം 388844 ഡോളറാണ്. 99506 ഡോളര്‍ നികുതിയിനത്തില്‍ നല്‍കേണ്ടിവന്നു. 23.3 ശതമാനമാണ് ബൈഡന്റെ ടാക്‌സ്‌റേറ്റ്. ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കു ബൈഡന്‍ സംഭാവന നല്‍കിയത് 7380 ഡോളര്‍ മാത്രമാണ്. പ്രസിഡന്റ് ഒബാമ ഇല്ലിനോയ് സംസ്ഥാനത്ത് സംസ്ഥാന നികുതിയിനത്തില്‍ 22640 ഡോളര്‍ നല്‍കിയിട്ടുണ്ട്.

2014 ല്‍ പ്രസിഡന്റ് ഒബാമയുടെ വാര്‍ഷീക വരുമാനം 477,383 ഡോളര്‍, വൈസ് പ്രസിഡന്റിന് 388,844 ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക