Image

ഇ-മലയാളിയുടെ `വിഷുക്കണി'- നിങ്ങള്‍ ഒരുക്കുന്ന `സര്‍ഗ്ഗക്കണി' ഏപ്രില്‍ 15

Published on 12 April, 2015
ഇ-മലയാളിയുടെ `വിഷുക്കണി'- നിങ്ങള്‍ ഒരുക്കുന്ന `സര്‍ഗ്ഗക്കണി' ഏപ്രില്‍ 15
പൊന്‍വെയില്‍ മണികച്ച അഴിഞ്ഞ്‌ വീണു,
സ്വര്‍ണ്ണ കണികൊന്നകള്‍ ചുറ്റിലും പൂത്തുലഞ്ഞു.
വിഷുപക്ഷികള്‍ തന്‍ പാട്ടു കച്ചേരിയും എങ്ങൂം മുഴങ്ങയായി.
ഇങ്ങ്‌ അമേരിക്കയില്‍ നമ്മള്‍ മലയാളികള്‍ ആ ദിവസം ആഘോഷിക്കാന്‍ ഒരുങ്ങുകയായി. വിശേഷ ദിവസങ്ങളെ സാഹിത്യരചനകൊണ്ട്‌ സമ്പന്നമാക്കുന്നത്‌ മലയാളിയുടെ പ്രത്യേകതയാണ്‌.
ഇ-മലയാളിയുടെ താളുകളില്‍നിങ്ങളുടെ സര്‍ഗ്ഗ കണികള്‍ കാഴ്‌ചവയ്‌ക്കുക. നിങ്ങള്‍ ഒരുക്കുന്ന കണിയും അതിനൊപ്പം നിങ്ങളും ചേര്‍ന്ന പടങ്ങള്‍ അയക്കുക. ഇക്കരെയിരുന്ന്‌ ഗ്രഹാതുരത്വത്തിന്റെ നോവ്‌പേറുന്ന എഴുത്തുകാര്‍ക്ക്‌ കഥയോ, കവിതയോ, നര്‍മ്മമോ, ലേഖനമോ എന്തൊക്കെ എഴുതുാനുണ്ടാകും.
അതെല്ലാം ഞങ്ങള്‍ക്കയച്ചു തന്നു ഈ വിഷുക്കണി താളിനെ അലങ്കരിക്കുക.

എല്ലാവര്‍ക്കും അനുഗ്രഹീതമായ വിഷു ആശംസകള്‍ ഇപ്പാഴേ നേര്‍ന്ന്‌കൊണ്ട്‌.

രചനകള്‍, ചിത്രങ്ങള്‍ ഏപ്രില്‍ 14 വൈകീട്ട്‌ വരെ അയക്കാന്‍ സമയമുണ്ട്‌.

ഇമലയാളിക്കുള്ള വിഷുക്കൈ നീട്ടം അയക്കാനും മറക്കണ്ട!
ഇ-മലയാളിയുടെ `വിഷുക്കണി'- നിങ്ങള്‍ ഒരുക്കുന്ന `സര്‍ഗ്ഗക്കണി' ഏപ്രില്‍ 15
Join WhatsApp News
വായനക്കാരൻ 2015-04-13 19:16:13
കർണ്ണികാരത്തിൻ സ്വർണ്ണം,
       കണിവെള്ളരിക്കയും
വാൽക്കണ്ണാടിയിൽ കാണും
       പുഞ്ചിരിത്തെളിമയും
ഉള്ളം‌കൈക്കുളിലൊരു
        വെള്ളിനാണയത്തുട്ടും
ആദിത്യ സ്തോത്രം ചൊല്ലി
        സൂര്യനമസ്കാരത്തിൽ
മനസ്സിൻ മഞ്ഞിൻ‌പാളി
         ക്കുള്ളിലേക്കിറങ്ങുന്ന
ശാന്തി കിരണങ്ങൾതൻ
          അവാച്യാനുഭൂതിയും
നന്മതൻ മേടമാസ
          പ്പുലരി സമ്മാനിക്കും
ഐശ്വര്യ വിഷുക്കണി
             എന്നും കണിയാവട്ടെ.
(അവലം‌ബം: കണികാണും നേരം - 1)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക