Image

ഹിലരി റോധം ക്ലിന്റന്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

Published on 12 April, 2015
ഹിലരി റോധം ക്ലിന്റന്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം  പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: നീണ്ട നിശബ്ദതക്കു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുമെന്ന് ഹിലരി റോധം ക്ലിന്റന്‍, 67, ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു,' ഞായറാഴ്ച മൂന്നു മണിക്കു പുറത്തു വിട്ട രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവര്‍ പറഞ്ഞു.
'എല്ലാ ദിവസവും അമേരിക്കക്കാര്‍ക്ക് ഒരു ജേതാവിനെ വേണം (ചാമ്പ്യന്‍.) ആ ജേതാവാകാനാണു ഞാന്‍ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങളുടെ വോട്ട് നേടാന്‍ ഞാന്‍ രംഗത്തിറങ്ങുന്നു. ഇനി നിങ്ങളുടെ ഊഴമാണു. ഈ യാത്രയില്‍ നിങ്ങളും എന്നോടൊപ്പം ചേരുമെന്നാണ് എന്റെ പ്രതീക്ഷ,' അവര്‍ പറഞ്ഞു.
കാമ്പെയിന്‍ ചെയര്‍ ജോണ്‍ പോഡസ്റ്റ ഹില്ലരി അനുകൂലികളെ മുന്‍ കൂട്ടി അറിയിച്ച ശേഷമാണു അവര്‍ പ്രഖ്യാപനം നടത്തിയത്
ഹില്ലരി രംഗത്തു വന്നതോടെ മറ്റാരെങ്കിലും ഡമോക്രാറ്റിക് പ്രൈമറില്‍ മത്സരിക്കാന്‍ ഉണ്ടാവുമോ എന്നു സംശയമാണു. സെനറ്റര്‍
എലിസബത്ത് വാറന്‍ (മാസച്ചുസെറ്റ്‌സ്) മുന്‍ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒമാലി (മെരിലാന്‍ഡ്) തുടങ്ങിവരാണു രംഗത്തു വരുമെന്നു കരുതിയത്.
സെനറ്റര്‍ വാറനെ അനുകൂലിച്ചിരുന്ന പ്രസിഡന്റ് ഒബാമ, ഹിലരിക്കു പിന്തുണയുമായെത്തിയത് ഹിലരിയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.
അധികം ആരും അറിയാത്ത ഒബാമ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിത്വം നേടിയ പോലെ പുതിയ ആരും ഇത്തവണ വരരുതെന്ന കണക്കു കൂട്ടലിലാണു ഹില്ലരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയത്. സെനറ്റര്‍ വാറന്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്.
ഗവര്‍ണര്‍ ഒമാലി ഇനിയും ശക്തമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്.  കുടുംബ വാഴ്ച പറ്റില്ലെന്നു പറഞ്ഞാണു ഒമാലി രംഗത്തുള്ളത്. പ്രായാക്കൂടുതലും ഹില്ലരിക്ക് എതിരായ ഘടകമാണു.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയായ ഹിലരി, 2008ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായി പൊരുതിയിരുന്നെങ്കിലും സെനറ്റര്‍ ബറാക് ഒബാമയോടു പരാജയപ്പെടുകയായിരുന്നു. പിന്നീടു നാലു വര്‍ഷം ഒബാമയുടെ കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി.
ഫസ്റ്റ് ലേഡിയായ ശേഷം യു.എസ്. സെനറ്ററും പിന്നീടു സ്റ്റേറ്റ് സെക്രട്ടറിയും ആയ ഏക വനിതയാണു ഹില്ലരി. പ്രസിഡന്റായാല്‍ ആദ്യ വനിതാ പ്രസിഡന്റുമാകും.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ ഫ്‌ളൊറിഡ ഗവര്‍ണര്‍ ജെബ് ബുഷ് വരാനാണു സാധ്യത. അങ്ങനെയെങ്കില്‍ ബുഷ്-ക്ലിന്റന്‍ രാഷ്ട്രീയ കുടുംബങ്ങളുടെ പോരാട്ടം കൂടി ആയിരിക്കും അത്. ബുഷിനെതിരെ വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍
സ്‌കോട്ട് വാക്കര്‍, യു.എസ്. സെനറ്റര്‍ മാര്‍ക്കോ റൂബിയൊ, സെനറ്റര്‍ ടെഡ് ക്രുസ്, സെനറ്റര്‍ റാന്‍ഡ് പോള്‍ തുടങ്ങിയവരും രംഗത്തുണ്ട്.
video: https://www.youtube.com/watch?v=KalquJby0uU
ഹിലരി റോധം ക്ലിന്റന്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം  പ്രഖ്യാപിച്ചു
Join WhatsApp News
George Parnel 2015-04-12 17:47:24
Maryland former governor Martin O'Malley will be another democratic candidate and I believe he will be the democratic nominee. We don't need dynastic rule here. Hillary and husband Bill are no longer middle class Americans. They are detached from common people - very wealthy now. I respect both Bill And Hillary. 








thampi 2015-04-12 19:12:53
Any plans for our malayalee leaders to announce their plan for 2016. We have a lot of qualified malayalees here....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക