Image

പരുക്കേറ്റ അരുണ്‍ ജോസിന്റെ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി

ഫ്രാന്‍സിസ് പള്ളുപ്പേട്ട Published on 12 April, 2015
പരുക്കേറ്റ അരുണ്‍ ജോസിന്റെ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി
ന്യു ജെഴ്‌സി: തലക്ക് പരുക്കേറ്റ് ജെഴ്‌സി സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച അരുണ്‍ ജോസ് വാഴക്കാലായിലിന്റെ (28) സ്ഥിതിയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നു അധിക്രുതര്‍ അറിയിച്ചു.എങ്കിലും ഗുരുതര നില പൂര്‍ണമായും കഴിഞ്ഞുവെന്നു പറയാനാവില്ല.
എഴു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. തലയുടെ വിവിധ ഭാഗങ്ങളില്‍ ആണു പരുക്ക്.
തലക്കു മാത്രം ഇങ്ങനെ പരുക്കുണ്ടായത് എങ്ങനെയെന്നു പോലീസ് അന്വേഷിക്കുന്നു. സൈക്കിളില്‍ നിന്നു വീണാണു പരുക്ക് എന്നാണു പ്രാരംഭ നിഗമനം. എന്നാല്‍ തലയില്‍ മാത്രം എങ്ങനെ ഇത്രക്ക് പരുക്ക് ഉണ്ടായി എന്നു വിശദീകരിക്കാന്‍ പോലീസിനായിട്ടില്ല. വാഹനം ഇടിച്ചു തെറിപ്പിച്ചതോ ആരെങ്കിലും ആക്രമിച്ചതാണോ എന്നുംപോലീസ് അന്വേഷിക്കുന്നു.
ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെങ്കിലും അരുണ്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല.
ബറോഡയില്‍ നിന്നു ഡോക്ടരായ സഹോദരിയും ഭര്‍ത്താവും വന്നിട്ടുണ്ട്.
ജെഴ്‌സി സിറ്റിയിലെ ജംക്ഷനില്‍ ഏപില്‍ നാലിനു പുലര്‍ച്ചെ മൂന്നു മണിക്കു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ അരുണിനെ പോലീസാണു ആശുപത്രിയില്‍ എത്തിച്ചത്. സമീപത്ത് ഓടിച്ചിരുന്ന മൗണ്ടന്‍ ബൈക്കും (സൈക്കിള്‍) ഉണ്ടായിരുന്നു. സെക്കിളില്‍ സുഹ്രുത്തുക്കള്‍ താമസിക്കുന്ന സ്ഥലത്തേക്കു പോകുകയായിരുന്നു.ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
ന്യു യോര്‍ക് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണു അരുണ്‍. കോട്ടയത്തു നിന്നു ബറോഡയില്‍ സ്ഥിര താമസമാക്കിയ ജോസിന്റെയും ആനിയുടെയും ഏക മകനാണു
പരുക്കേറ്റ അരുണ്‍ ജോസിന്റെ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക