Image

കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലും

Published on 11 April, 2015
കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലും
മലയാള ദൃശ്യമാധ്യമ രംഗത്ത് കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്‌ളവേഴ്‌സ് ചാനല്‍ അമേരിക്കയിലും . മലയാളികളുടെ പ്രിയപ്പെട്ട ചാനലായ 'പ്രവാസി ചാനലാണ് 'ഫ്‌ളവേഴ്‌സിനെ അമേരിക്കയില്‍ എത്തിക്കുന്നത്. ആര്‍.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 'ഫ്‌ളവേഴ്‌സ് ചാനല്‍ ' ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയായ കൊച്ചിയിലെ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ആദ്യത്തെ പ്രോജക്റ്റ് ആണ്.

മലയാളികള്‍ക്ക് കാഴ്ചയുടെ പുതിയ വസന്തം സമ്മാനിച്ച് ഫ്‌ലവേഴ്‌സ് ചാനല്‍ ഏപ്രില്‍ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും. (9.30 PM , Saturday New York Time). സംപ്രേഷണത്തിനു മുന്നോടിയായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൌണ്ടില്‍ വര്‍ണ ശബളിമയാര്‍ന്ന ചടങ്ങു നടന്നു. ഈ പരിപാടിയില്‍ ഇന്ത്യയിലെ പ്രശസ്ത ഗായിക ആശാ ഭോസ്ലെ ഫ്‌ലവേഴ്‌സ് ചാനല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ മീഡിയ സിറ്റിയായ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴിലാണു ഫ്‌ലവേഴ്‌സ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഈ ചടങ്ങില്‍ വെച്ച് മീഡിയ സിറ്റി മെഗാ സ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ സിറ്റിയുടെ കീഴിലുള്ള ഇന്‍സൈറ്റ് മൂവി ഐ.വി. ശശി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ ഈ പരിപാടികളില്‍ പങ്കെടുത്തു. ആശാ ഭോസ്ലെ, ഊര്‍മിള മഡോണ്‍കര്‍, തബു, മമ്മൂട്ടി, ശ്രേയ ശരണ്‍, കെ. എസ. ചിത്ര,ശിവമണി, ജയറാം, ഐ.വി. ശശി, എം.ജി. ശ്രീകുമാര്‍, ലക്ഷ്മി റായ്, സുരാജ് വെഞ്ഞാറമൂട് കോട്ടയം നസീര്‍, രമ്യ നമ്പീശന്‍, രമേഷ് പിഷാരടി തുടങ്ങി നിരവധി കലാകാരന്മാരുടെ മനം മയക്കുന്ന കലാപ്രകടങ്ങള്‍ അരങ്ങേറി. ക്രിക്കറ്റര്‍ ശ്രീശാന്ത്,പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഈ പരിപാടി ഏപ്രില്‍ 12നു സംപ്രേഷണം ചെയ്യും.

അമേരിക്കയില്‍ ഫ്‌ളവേഴ്‌സ് ചാനല്‍ ലഭിക്കുവാന്‍ 18882017999 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലുംകാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലുംകാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക