Image

പിയാനോയില്‍ എന്‍ ക്ലെക്‌സ് ക്ലാസ്സ് സെക്കന്റ് ബാച്ച് 19 ന് ഉദ്ഘാടനം

(സോഫി പാറപ്പുറത്ത്) Published on 08 April, 2015
പിയാനോയില്‍ എന്‍ ക്ലെക്‌സ് ക്ലാസ്സ് സെക്കന്റ് ബാച്ച് 19 ന് ഉദ്ഘാടനം
ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തിലുള്ള എന്‍ ക്ലെക്‌സ് NCLEX ക്ലാസ്സുകളുടെ സെക്കന്റ് ബാച്ച് ഏപ്രില്‍ 19 ഞായറാഴ്ച്ച ആരംഭിക്കും. പിയാനോ പ്രസിഡന്റ് ലൈലാ മാത്യൂ ഉദ്ഘാടനം ചെയ്യും.

പിയാനോ 6 മാസത്തേക്ക് നടത്തുന്ന എന്‍ക്ലെക്‌സ് ക്ലാസ്സുകള്‍ക്ക് എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സോഫി നടവയല്‍, പ്രസിഡന്റ് ലൈലാ മാത്യൂ, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി), വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, ജോയ്ന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറാര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് സൂസന്‍ സാബൂ, ബൈലോ എക്‌സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ്, ടെക്‌നിക്കല്‍ ഡെപ്യുട്ടീസ് ബ്ലെസ്സണ്‍ വര്‍ഗീസ്, അലന്‍ മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കും.

മാസം തോറുംആദ്യ ഞായറാഴ്ച്ചകളിലും മൂന്നാം ഞായറാഴ്ച്ചകളിലും രണ്‍ ടു മണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിങ്ങ് ക്ലാസ്സാണുണ്‍ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാരും നേഴ്‌സ് മാനേജര്‍മാരുമാണ് ക്ലാസ് എടുക്കുന്നത്്.ഇന്ത്യാ ഹെരിറ്റേജ് സെന്റര്‍, 5858, കാസ്റ്റര്‍ അവന്യൂ, ഫിലഡല്‍ഫിയ 19149 എന്നാണ് ക്ലാസ്‌വേദിയുടെ മേല്‍വിലാസം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ലൈലാ മാത്യൂ lilamathew@aol.com, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സോഫി നടവയല്‍, sophy1965@hotmail.com, നൈനാ ജനറല്‍സെക്രട്ടറി മേരി ഏബ്രാഹം sapabraham@yahoo.com, വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, ജോയ്ന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറാര്‍ വല്‍സാ തട്ടാര്‍ കുന്നേല്‍ 845 701 6139, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം 215 917 2920, പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് സൂസന്‍ സാബൂ, ബൈലോ എക്‌സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ് 215 528 9459
പിയാനോയില്‍ എന്‍ ക്ലെക്‌സ് ക്ലാസ്സ് സെക്കന്റ് ബാച്ച് 19 ന് ഉദ്ഘാടനം പിയാനോയില്‍ എന്‍ ക്ലെക്‌സ് ക്ലാസ്സ് സെക്കന്റ് ബാച്ച് 19 ന് ഉദ്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക