Image

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ വിശ്വാസ നിറവില്‍ കുരുത്തോലത്തിരുന്നാള്‍

ബിനോയ്‌ കിഴക്കനടി Published on 30 March, 2015
ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ വിശ്വാസ നിറവില്‍ കുരുത്തോലത്തിരുന്നാള്‍
ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍, വലിയആഴ്‌ചക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ നടന്ന ഓശാനാതിരുന്നാള്‍ ആചരണം ഭക്തി നിര്‍ഭരമായി. മാര്‍ച്ച്‌ 29 ഞായറാഴ്‌ച രാവിലെ 9.45ന്‌ നടന്ന ഓശാനാ തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ കാര്‍മികത്വം വഹിച്ചു.

ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്‌റ്റേജില്‍ ആരംഭിച്ച ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്‌, കുരുത്തോല വിതരണം, എന്നിവക്കുശേഷം, കുരുത്തോലയും കൈയിലേന്തി, ഓശാനാ ഗാനവും ആലപിച്ചുകൊണ്ട്‌ പ്രദക്ഷിണമായി ദൈവാലയത്തിലെത്തി. വാതിലുകളെ തുറക്കുവിന്‍ എന്ന്‌ ഉല്‍ഘോഷിച്ചുകൊണ്ട്‌, പ്രധാനദൈവാലയം മുട്ടിതുറന്ന്‌ ദൈവാലയത്തില്‍ പ്രവേശിച്ചു.

ഈശോയുടെ അത്ഭുതങ്ങള്‍ കണ്ട യഹൂദര്‍, പലപ്പോഴും ഈശോയെ രാജാവാക്കാന്‍ ശ്രമിച്ചു. പക്ഷെ, ജറൂസ്ലേം ദൈവാലയത്തില്‍ വച്ച്‌മാത്രമാണ്‌ രാജാവായുള്ള സ്വീകരണത്തിന്‌ ഈശോ സമ്മതിച്ചത്‌. രാജാക്കന്മാര്‍ യുദ്ധത്തിന്‌ പോകുമ്പോള്‍ കുതിരപ്പുറത്തും, വിജയശ്രീലാളിതനായി സമാധാനത്തിന്റെ സന്ദേശവുമായി കഴുതപ്പുറത്തുമാണ്‌ വരുന്നത്‌. ജറൂസ്ലേം ദൈവാലയത്തിലേക്ക്‌ ഓശാനാ ഗീതികള്‍ ആലപിച്ച്‌ ഈശോയെ ഏറ്റ യഹൂദര്‍, ഏതാനും ദിവസങ്ങള്‍ക്ക്‌ശേഷം, ഫരിസേരരുടെ പ്രേരണയാല്‍ ഇവനെ ക്രൂശിലേറ്റുകയെന്ന്‌ ആക്രോശിച്ചതും, ഈശോ നമ്മോടുള്ളസ്‌നേഹത്താല്‍, നമ്മുടെ പാപപരിഹാരത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്‌, ഉത്ഥാനം വഴി, രക്ഷനേടിതന്നതും മുത്തോലത്തച്ചന്‍, വചനസന്ദേശത്തില്‍ അനുസ്‌മരിപ്പിച്ചു.

ലിറ്റര്‍ജിക്ക്‌ കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ്‌ കണ്ണോത്തറ, ബിനോയ്‌ കിഴക്കനടി, ജോര്‍ജ്ജ്‌ പുള്ളോര്‍കുന്നേല്‍, സണ്ണി ചെമ്മാച്ചേല്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ വിശ്വാസ നിറവില്‍ കുരുത്തോലത്തിരുന്നാള്‍
ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ വിശ്വാസ നിറവില്‍ കുരുത്തോലത്തിരുന്നാള്‍
ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ വിശ്വാസ നിറവില്‍ കുരുത്തോലത്തിരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക