Image

രവിയണ്ണന്‍ വീണ്ടും വടക്കോട്ട് (രാജു മൈലപ്ര)

Published on 29 March, 2015
രവിയണ്ണന്‍ വീണ്ടും വടക്കോട്ട് (രാജു മൈലപ്ര)
അണ്ണാന്‍ മൂത്താലും മരം കയറ്റം നിര്‍ത്തുമോ? എന്നു ചോദിച്ചതുപോലെയാണ് ഈ രവിയണ്ണന്റെ ഒരു കാര്യം. കേരളത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശു കിട്ടുവാന്‍ സാധ്യതയില്ലാത്ത ഈ ജനപ്രിയ നേതാവ് (അണികള്‍ തന്നെ പണി കൊടുക്കുമെന്ന് അണ്ണനറിയാം), മദാമ്മയുടെ പാദപൂജ നടത്തി, പിന്‍വാതിലിലൂടെ വീണ്ടും രാജ്യസഭയിലെത്തുകയാണ്. നമ്മളെ നയിക്കുവാനും, സേവിക്കാനും- കഷ്ടം, മഹാകഷ്ടം! എന്നല്ലാതെ എന്തു പറയുവാന്‍?

ഒരുകാലത്ത് കിളവന്മാരെ കോണ്‍ഗ്രസിന്റെ തലപ്പത്തുനിന്നും ഒഴിവാക്കണമെന്നു ഘോരഘോരം മുദ്രവാക്യം മുഴക്കി നടന്ന, യുവതുര്‍ക്കിയാണ് "വയലാറിന്റെ ഗര്‍ജിക്കുന്ന സിംഹം' എന്നു അനുയായികളെക്കൊണ്ട് വിളിപ്പിച്ചിരുന്ന ഈ ജനസേവകന്‍- സത്യത്തില്‍ അദ്ദേഹത്തിന്റെ പേരിനു മുന്നിലുള്ള ഈ വയലാര്‍ വിശേഷണം, വയലാര്‍ രാമവര്‍മ്മയെപ്പോലുള്ള മഹാന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്.

ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു തുടങ്ങിയ യുവനേതാക്കന്മാരൊക്കെ അധികാരത്തിന്റെ അപ്പകഷണം എന്നെങ്കിലും വീണുകിട്ടുമെന്നു കരുതി കുറെക്കാലമായി വായും പൊളിച്ചു നടക്കുകയാണ്.

ഇതൊന്നും പോരെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ യുവകോമളന്‍ സിദ്ധിക്കുമുണ്ട്. കാന്‍സര്‍ രോഗബാധിതയായ ബീവിയെ തപാല്‍ വഴി തലാക്ക് ചൊല്ലിയിട്ട്, മറ്റൊരു മൊഞ്ചത്തിപ്പെണ്ണിനേയും നിക്കാഹ് കഴിച്ച്, മധുവിധു ലഹരിയില്‍ ആറാടുകയാണ് പഹയന്‍.

രവിയണ്ണന്‍ പ്രവാസകാര്യ മന്ത്രിയായിരുന്നപ്പോള്‍ പ്രവാസികള്‍ക്കു ദോഷമല്ലാതെ യാതൊരു ഗുണവും ചെയ്തതായി അറിവില്ല. പത്രപ്രവര്‍ത്തകരോ, പൊതുജനങ്ങളോ എന്തെങ്കിലും അദ്ദേഹത്തിനു ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോ, സഹായമോ, സംശയമോ ചോദിച്ചാല്‍ അവരോട് തട്ടിക്കയറുന്ന ഒരു സ്വഭാവം അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്. ആളൊരു ക്ഷിപ്രകോപിയാണെങ്കില്‍ത്തന്നെയും മദാമ്മയുടേയും മകന്റേയും മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ ആള്‍ മഹാകേമനാണ്. മെയ്യനങ്ങാതെ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് മൃഷ്ടാന്ന ഭോജനം കഴിച്ച് അതൊരു ശീലമായിപ്പോയി വയലാര്‍ജിക്ക്.

ഏതായാലും രാജ്യസഭാംഗം ആയിക്കഴിഞ്ഞാല്‍ അണ്ണന്‍ ആദ്യംപറക്കുന്നത് അമേരിക്കയിലേക്കാകും. എയര്‍പോര്‍ട്ടില്‍ ചെന്ന് ഹാരാര്‍പ്പണം നടത്തി തെക്കുവടക്കു കൊണ്ടുനടക്കുവാന്‍ ഇവിടെ രണ്ട് ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടനകളുണ്ടല്ലോ! സത്യം പറഞ്ഞാല്‍ ഈ സംഘടനകൊണ്ട്, ഇതിന്റെ നേതാക്കന്മാരുടെ പടം ഇടയ്ക്കിടെ പത്രത്തില്‍ അച്ചടിച്ചുവരുന്നതല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? എന്റെ വിവരക്കേടുകൊണ്ടു ചോദിക്കുന്നതാണേ, കാര്യമാക്കേണ്ട!

ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി തുടങ്ങിയ സംഘടനകള്‍ ഇദ്ദേഹത്തെ ബഹിഷ്കരിക്കണം. ഈ
ടുത്തകാലത്ത് ടോം വടക്കനേയും, നടി ഖുശ്ബുവിനേയും കോണ്‍ഗ്രസിന്റെ വക്താക്കളായി നിയമിച്ചു. ഹിന്ദിയും ഇംഗ്ലീഷും മലയാളവുമല്ലാത്ത ഏതോ സങ്കരഭാഷ സംസാരിക്കുന്ന ടോം വടക്കനു പകരം മറ്റൊരാളെ ഇതുവരെ പ്രതിഷ്ഠിക്കാനായില്ലല്ലോ!

ഖുശ്ബു തരക്കേടില്ല. മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ ഇളനീര്‍കുഴമ്പെഴുതിയ പോലെ നോക്കിയിരിക്കാമല്ലോ? ഖുശ്ബു മാധ്യമത്തിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നതു സൂക്ഷിച്ചുവേണം. അല്ലെങ്കില്‍ വകുപ്പു വേറെയാകും. - പീഡനം ഈ കോണ്‍ഗ്രസിന്റെ ഒരു ഗതികേടേ?

നമ്മുടെ ഇടതുപക്ഷ വനിതാ എം.എല്‍.എമാര്‍ ഭരണകക്ഷി പുരുഷ മന്ത്രിയുടേയും, എം.എല്‍.എമാരുടേയും അടുത്തുചെന്ന് മുട്ടിയുരുമി നിന്നിട്ട് അതിനെ ലൈംഗികാതിക്രമമായും സ്ത്രീ പീഡനമായും ചിത്രീകരിച്ച് - യഥാര്‍ത്ഥ പീഡനമനുഭവിക്കുന്ന സ്ത്രീകളെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ഈ ആരോപണം മൂലം അവര്‍ ചെയ്തത്.

എക്‌സപറി ഡേറ്റ് കഴിഞ്ഞ ആന്റണിയും, രവിയണ്ണനും മറ്റും ഭരണത്തില്‍ കടിച്ചുതൂങ്ങാതെ, ഇനിയുള്ള കാലം പാര്‍ട്ടിക്കുവേണ്ടി വല്ല നല്ലകാര്യവും ചെയ്യാന്‍ നോക്കണം. അല്ലെങ്കില്‍ വിശ്രമജീവിതം നയിക്കുവാന്‍ ഇവര്‍ക്കു വല്ല ഗവര്‍ണ്ണര്‍ പദവിയും കൊടുക്കണം. കഷ്ടകാലത്തിനു ഇവരെപ്പോലുള്ളവരുടെ കൈയ്യിലിരിപ്പുകൊണ്ട് കോണ്‍ഗ്രസിനു കേന്ദ്രത്തിലുള്ള പിടിവിട്ടുപോയല്ലോ. കപ്പല്‍ മുങ്ങുമ്പോള്‍ ആദ്യം കടലില്‍ ചാടി രക്ഷപെടുന്ന കപ്പിത്താനെപ്പോലെ, രാഹുല്‍ മോന്‍ ഹിമാലയത്തിലെവിയോടെ തപസ്സനുഷ്ഠിക്കുകയാണ്. അദ്ദേഹത്തിന്റെ തപസിളക്കുവാന്‍ വല്ല മേനകമാരും നൃത്തം ചെയ്യുന്നുണ്ടോ ആവോ? ഏതായാലും രാജകുമാരന്‍ തിരിച്ചെത്തിയാലുടന്‍, പട്ടാഭിഷേകം നടക്കുമെന്നാണ് പിന്നാമ്പുറ വാര്‍ത്ത.
മോന്‍ വരും, വരാതിരിക്കില്ല.

എതായാലും നമ്മുടെ രവിയണ്ണന്റെ ഒരു ഭാഗ്യം- ബെസ്റ്റ് അണ്ണാ, ബെസ്റ്റ്!

രവിയണ്ണന്‍ വീണ്ടും വടക്കോട്ട് (രാജു മൈലപ്ര)
Join WhatsApp News
Justice 2015-03-30 05:01:49
All unwanted elements imported to newyork.We are ready to carry on them our shoulders.
S. Kumpiluvely 2015-03-30 05:41:54
നാട്ടുകാര്ക്ക് വേണ്ടാത്തവരെ പറഞ്ഞുവിടാനുള്ള സ്ഥലമാണ് രാജ്യസഭ ... ഇത് ഏതായാലും അല്പ്പം കടുപ്പമായിപ്പോയി
JOHNY KUTTY 2015-03-30 06:57:22
ഇത് ഉമ്മൻ ചാണ്ടി യുടെ ബുദ്ധിയല്ലേ. ഈ അണ്ണനെ ഇവിടെ നിറുത്തിയാൽ പണി കിട്ടുക തനിക്കാണെന്ന് എല്ലാവരെക്കാളും നന്നായി കുഞ്ഞൂഞ്ഞിന് അറിയാം.
നാരദർ 2015-03-30 07:17:47
വികാരാധീനനാവാതെ ജസ്റ്റിസ്സെ.  സർവ്വ കുഴപ്പങ്ങളുടെം പ്രഭവ സ്ഥാനം അല്ലെ ന്യുയോർക്ക്? എല്ലാ കുതന്ത്രങ്ങൾക്കും അഴുമതിക്കും തട്ടിപ്പുകാർക്കും തഴച്ചു വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണ്.  കുറ്റമില്ലാത്ത രക്ത്ങ്ങളെ ക്രൂശിക്കുന്ന തലയോടിടമാണവിടം. പാവം ആ വിദ്യാധരനെ വിചാരവേദി യാഗം കഴിച്ചപ്പോൾ ഞങ്ങൾ വായനക്കാർ തീരുമാനിച്ചതാണ്, നിങ്ങൾ ന്യുയോർക്ക്കാര് തന്നെ നിങ്ങളെ വെറുക്കുന്ന ഒരു ദിവസം വരുമെന്ന്.!
Anthappan 2015-03-30 08:18:43

New York Malayaalees are misinterpreting what is inscribed on the Liberty of statue.  Please read  it carefully before you bring the rotten politicians, corrupted police officers,  Naxelites, and crooks to the shore of this beautiful country.

 "Give me your tired, your poor,

Your huddled masses yearning to breathe free,

The wretched refuse of your teeming shore.

Send these, the homeless, tempest-tossed to me,

I lift my lamp beside the golden door!"

 

—Emma Lazarus, 1883

Aniyankunju 2015-03-30 19:12:21

FWD:  ഇന്ത്യയെ നയിക്കാന്‍ ഒരേയൊരു നേതാവേ ഉള്ളൂവെന്ന് വയലാര്‍ രവി കൊച്ചിയില്‍ പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധിയെ ചൂണ്ടിയാണ്. ........... വയലാര്‍ രവിക്ക് 78-ാം വയസ്സില്‍ രാഹുല്‍ മാത്രമാണ് അഭയം. ................ മഹാബലി വര്‍ഷത്തിലൊരിക്കലെങ്കിലും കേരളത്തില്‍ വരും. രവിക്ക് ആ പതിവുമില്ല. ......കീഴടക്കാന്‍ ഇനി ഉയരങ്ങളില്ല. .......... ഒടുവില്‍ കേന്ദ്ര പ്രവാസിമന്ത്രിയും. ആറര പതിറ്റാണ്ട് പിന്നിട്ട പദവികളുടെ പരിലാളനത്തില്‍നിന്ന് എന്നിട്ടും രവിക്ക് കുതറിമാറാന്‍ തോന്നുന്നില്ല. സീറ്റുറപ്പിക്കാന്‍ രാഹുല്‍സ്തുതി. പിന്നെ സോണിയക്ക് അപേക്ഷാ സമര്‍പ്പണം. ഒരുകാലത്ത് കൊടുംവൈരിയായിരുന്ന ആന്റണിയുടെ അനുഗ്രഹം തേടല്‍. ഉമ്മന്‍ചാണ്ടിയോട് സമരസപ്പെടല്‍- ഒടുവിലിതാ രാജ്യസഭയിലേക്ക് ഇനിയും ഒരു ആറുവര്‍ഷത്തേക്ക് ഇരിപ്പിടം തയ്യാറാകുന്നു....ഇടയ്ക്ക് ആഗോളവല്‍ക്കരണത്തിനെതിരെ പറയും. സ്വകാര്യവല്‍ക്കരണ വിരുദ്ധനാകും. അടുത്തനിമിഷം വിരുദ്ധസമീപനത്തിലുമെത്തും. സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കാനും ആദര്‍ശം പറയാനും ഒരേസമയം പ്രയത്നം. ഒരുകാലത്ത് ആന്റണിയോടൊപ്പമായിരുന്നു ......... കരുണാകരനോടൊപ്പം കൂടി ആന്റണിയെ എതിരിട്ടു. പിന്നെ പതുക്കെ ആന്റണിയുടെ തണലിലേക്ക് മടങ്ങി. സ്വന്തമായി ഒരു ഗ്രൂപ്പ് സംഘടിപ്പിച്ചെങ്കിലും സുധാകരന്റെ കരുണകൊണ്ട് അത് പച്ചപിടിച്ചില്ല. ഒടുവില്‍ മകളെ മത്സരിപ്പിക്കാന്‍ വിഫലശ്രമം. എല്ലാം പരാജയപ്പെട്ട് വയോജനകാല വിശ്രമത്തിന് സമയമായെന്ന് കരുതുമ്പോള്‍ വീണ്ടുമിതാ രാജ്യസഭാ അംഗത്വം. കോണ്‍ഗ്രസില്‍ യുവാക്കള്‍ പരിഗണിക്കപ്പെടാതെ ഒതുങ്ങുമ്പോള്‍ വയലാര്‍ രവിക്ക് 78ന്റെ യുവത്വമാണ്. ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക