Image

രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ നായകന്‍

Published on 29 March, 2015
രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ നായകന്‍

എട്ട് വര്‍ഷത്തിന് ശേഷം സംവിധായകന്‍ രാജേഷ് പിള്ളയും നടന്‍ കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മിലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ്  സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് കുഞ്ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ, രാജേഷ് ആദ്യമായി സംവിധാനം ചെയ്ത 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. 

അരുണ്‍ലാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മൈല്‍സ്‌റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കാനാണ് രാജേഷ് തീരുമാനിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക