പുതുച്ചേരി: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഗുരുദാസ് ദാസ് ഗുപ്തയാണ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി. പന്ന്യന്‍ രവീന്ദ്രന് ദേശീയ സെക്രട്ടേറിയറ്റില്‍ തുടരും.
ഇത് രണ്ടാം തവണയാണ് സുധാകര്‍ റെഡ്ഡി പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തുന്നത്. 2012 ല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തത്തെിയ സുധാകര്‍ റെഡ്ഡി തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.
കേരളത്തില്‍നിന്നുള്ള നാലുപേരെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, കെ.ഇ ഇസ്മയില്‍, ബിനോയ് വിശ്വം എന്നിവരാണ് കേരളത്തില്‍നിന്ന് ദേശീയ എക്സിക്യൂട്ടീവില്‍ എത്തിയത്. ബിനോയ് വിശ്വത്തെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അതേസമയം സി. ദിവാകരനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയില്ല.