Image

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

Published on 29 March, 2015
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം


കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് പി.സി ജോര്‍ജ് അനുകൂലികളുടെ ആക്രമണം. ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സി എമ്മിന്റെ ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയായിരുന്നു സംഘര്‍ഷം.
യോഗത്തിലേക്ക് ക്ഷണിച്ചില്‌ളെന്ന് ആരോപിച്ചെത്തിയ ജോര്‍ജ് അനുകൂലികള്‍ കെ.എം മാണിക്ക് എതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മാണി വിഭാഗം എതിര്‍ത്തു. ഇതോടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഏറ്റുമുട്ടലില്‍ കലാശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു മാണി വിഭാഗം യൂത്ത് ഫ്രണ്ട്ഫ കെ.എസ്.സി പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക