Image

ചക്കിട്ടപ്പാറ ഖനനാനുമതി റദ്ദാക്കി

Published on 29 March, 2015
ചക്കിട്ടപ്പാറ ഖനനാനുമതി റദ്ദാക്കി
തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കിയ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് വ്യവസായ വകുപ്പ് പുറത്തിറക്കി. 2009 മേയിലാണ് അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖനനത്തിന് അനുമതി നല്‍കിയത്. ഇതിനായി അഞ്ചു കോടി രൂപ മന്ത്രി കോഴ വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ചക്കിട്ടപാറയില്‍ 406.45 ഹെക്ടറിലും മാവൂരില്‍ 53.93 ഹെക്ടറിലും കാക്കൂരില്‍ 281.22 ഹെക്ടറിലുമാണ് ഖനനത്തിന് 2009ല്‍ പ്രാഥമിക അനുമതി നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നടക്കം പാരിസ്ഥിതിക അനുമതികള്‍ നേടാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് അനുമതി നീട്ടിക്കിട്ടുന്നതിന് ഇപ്പോഴത്തെ സര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷണ്‍ മാര്‍ച്ചില്‍ അനുമതി നീട്ടി നല്‍കിയതനുസരിച്ച് ഏപ്രിലില്‍ സര്‍വേക്കായി കമ്പനിപ്രതിനിധികള്‍ എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഒക്ടോബറില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി വീണ്ടും സര്‍വേയ്ക്കത്തെിയപ്പോഴും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി. പിന്നീടാണ് അനുമതി നല്‍കിയതിലെ അഴിമതി ആരോപണം പുറത്തുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക