Image

അഞ്ചാം തവണ ഓസ്‌ട്രേലിയ ലോകകിരീടം ചൂടി

Published on 29 March, 2015
അഞ്ചാം തവണ  ഓസ്‌ട്രേലിയ ലോകകിരീടം ചൂടി
മെല്‍ബണ്‍: ലോകകപ്പ് ഫൈനലില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് അഞ്ചാം തവണ  ഓസ്‌ട്രേലിയ ലോകകിരീടം ചൂടി. തുടര്‍ച്ചയായി മൂന്ന് തവണ നേടിയ ശേഷം കഴിഞ്ഞ വര്‍ഷം കൈവിട്ട ലോകകിരീടം ഓസ്‌ട്രേലിയ ഇത്തവണ തിരിച്ചുപിടിച്ചു.

ന്യൂസിലന്‍ഡിനെ  183 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഓസ്‌ട്രേലിയെ ഫൈനലില്‍ കാത്തിരുന്നത് അനായാസ ജയമാണ്. അര്‍ധസെഞ്ച്വറി നേിടയ ക്യാപ്റ്റന്‍ ക്ലാര്‍ക്കും (74) സ്റ്റീവന്‍ സ്മിത്തുമാണ് (56) ഓസീസിന്റെ ജയം എളുപ്പമാക്കിയത്. 40 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.

തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് അവരെ ആദ്യ ഓവറുകളിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റി.
അഞ്ചാം തവണ  ഓസ്‌ട്രേലിയ ലോകകിരീടം ചൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക