Image

കൊച്ചി മുസ്‌രിസ്‌ ബിനാലെയ്‌ക്ക്‌ കൊടിയിറങ്ങി

Published on 28 March, 2015
കൊച്ചി മുസ്‌രിസ്‌ ബിനാലെയ്‌ക്ക്‌ കൊടിയിറങ്ങി
കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയിലെ എട്ട്‌ വേദികളില്‍ നടന്നുവന്ന കൊച്ചി മുസ്‌രിസ്‌ ബിനാലെയ്‌ക്ക്‌ കൊടിയിറങ്ങി. 2014 ഡിസംബര്‍ 12ന്‌ ആരംഭിച്ച കൊച്ചി മുസ്രിസ്‌ ബിനാലെയുടെ രണ്ടാം പതിപ്പിന്‌ തുടക്കമിട്ടത്‌.

30 രാജ്യങ്ങളില്‍നിന്നുള്ള 94 കലാകാരന്മാരുടെ 100 കലാസൃഷ്ടികളുമായി 108 ദിവസം പൂര്‍ത്തിയാക്കുന്ന കൊച്ചിയുടെ സ്വന്തം ബിനാലെ കാണാന്‍ എത്തിയത്‌ അഞ്ചുലക്ഷത്തിലധികം പേരാണ്‌. ഞായറാഴ്‌ച വൈകുന്നേരം അഞ്ചിന്‌ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനം അവസാനിക്കുന്നതിന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ്‌ ബോസ്‌ കൃഷ്‌ണമാചാരി, സെക്രട്ടറി റിയാസ്‌ കോമു, ക്യുറേറ്റര്‍ ജിതീഷ്‌ കല്ലാട്ട്‌ എന്നിവരും സാക്ഷ്യം വഹിക്കും.

ബിനാലെയുടെ രണ്ടാം പതിപ്പിന്‌ കലാലോകവും പൊതുജനങ്ങളും നല്‍കിയ പിന്തുണക്ക്‌ ബോസ്‌ കൃഷ്‌ണമാചാരി നന്ദി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക