Image

എസ്‌.പി ജേക്കബ്‌ ജോബിനെതിരെ നടപടിക്ക്‌ ശിപാര്‍ശ

Published on 28 March, 2015
എസ്‌.പി ജേക്കബ്‌ ജോബിനെതിരെ നടപടിക്ക്‌ ശിപാര്‍ശ
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ തൃശൂര്‍ എസ്‌.പി ജേക്കബ്‌ ജോബിനെതിരെ നടപടിക്ക്‌ ശിപാര്‍ശ. രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ്‌ നടപടിക്ക്‌ ശിപാര്‍ശ ചെയ്‌തത്‌. ഡി.ജി.പിയുമായുള്ള സംഭാഷണം റെക്കോഡ്‌ ചെയ്‌തതാണ്‌ നടപടിക്ക്‌ ആധാരം. ഡിജിപിയുടെ സംഭാഷണം റെക്കാര്‍ഡ്‌ ചെയ്‌തത്‌ തെറ്റായ നടപടിയാണ്‌. ഇതുവഴി ഡി.ജി.പിയെ ബ്‌ളാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭാഷണം റെക്കോഡ്‌ ചെയ്‌തതു വഴി ഡി.ജി.പിയെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താന്‍ എസ്‌.പി ശ്രമിച്ചു. ചന്ദ്രബോസ്‌ കൊലപാതക കേസില്‍ പണം വാങ്ങി പ്രതിയായ നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. ഗുരുതര അച്ചടക്ക ലംഘനമാണ്‌ എസ്‌.പി നടത്തിയിട്ടുള്ളതെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രബോസ്‌ കൊലപാതക കേസിലെ പ്രതി മുഹമ്മദ്‌ നിസാമുമായുള്ള ബന്ധത്തെ തുടര്‍ന്ന്‌ ജേക്കബ്‌ ജോബ്‌ സസ്‌പെന്‍ഷനിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക