Image

അടുത്ത തെരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കും: പി.സി. ജോര്‍ജ്‌

Published on 28 March, 2015
അടുത്ത തെരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കും: പി.സി. ജോര്‍ജ്‌
കോട്ടയം: താന്‍ പറയാന്‍ തുടങ്ങിയാല്‍ പലതും തുറന്നു പറയുമെന്ന്‌ സെക്കുലര്‍ നേതാവ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. കെ.എം മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കും തന്നെ മറ്റൊരു ഗ്രൂപ്പാക്കി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാണിതന്നെയാണ്‌ കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു.

യു.ഡി.എഫിന്‍റെ മാന്യമായ പ്രതികരണത്തിനു വേണ്ടിയാണ്‌ കാത്തിരിക്കുന്നത്‌. പ്രതിസന്ധികളില്‍ നിന്നും ഓടിയൊളിക്കുന്നയാളല്ല താനെന്നും പി.സി ജോര്‍ജ്‌ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.തനിക്കെതിരെ ജോസഫ്‌ ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ പലതും കൊടുക്കേണ്ടിവന്നിരിക്കും. ഇത്രയും ദിവസം ജോസഫ്‌ ഗ്രൂപ്പുക്കാര്‍ മിണ്ടാതിരുന്നതിലും ദുരൂഹതയുണ്ട്‌.

സ്ഥാനമില്ലാത്ത പി.സി ജോര്‍ജ്‌ സ്ഥാനമുള്ളതിനേക്കാള്‍ നൂറിരട്ടി ശക്തിയുള്ളവനായിരിക്കും. മാന്യന്‍മാരായ പാര്‍ട്ടി എം.എല്‍.എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നതെല്ലാം അറിയാമെന്നും ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക