Image

മധുര സംഗീതവുമായി റോഷിനും, ശബരിനാഥും, സുമയും അമേരിക്കന്‍ കാഴ്‌ചകളില്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 28 March, 2015
മധുര സംഗീതവുമായി റോഷിനും, ശബരിനാഥും, സുമയും അമേരിക്കന്‍ കാഴ്‌ചകളില്‍
ന്യൂയോര്‍ക്ക്‌: പ്രവാസത്തിലാണെങ്കിലും സ്വന്തം നാട്ടിലെ ഭാഷയും സംസ്‌കാരവും ഒരിക്കലും മറക്കാത്തവരും അത്‌ പുതു തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്‌ മലയാളികള്‍. അത്‌ ഗാനങ്ങളിലൂടെ ആകുമ്പോള്‍ അതിനു ഇരട്ടി മധുരമായിരിക്കും. ന്യൂജേഴ്‌സിയിലെയും ന്യൂയോര്‍ക്കിലേയും ചില പ്രശസ്‌ത മലയാളീ സംഗീതജ്ഞരെ പരിചയപ്പെടുത്തുകയാണ്‌ ഏഷ്യാനെറ്റ്‌ അമേരിക്കന്‍ കാഴ്‌ചകള്‍ ഈയാഴ്‌ച. ന്യൂജേഴ്‌സിയിലെ പ്രശസ്‌ത ഗായകന്‍ ജെംസണ്‍ കുര്യാക്കോസ്സാണു ഈയാഴ്‌ച അതിഥികളെ പരിചയപ്പെടുത്തുന്നത്‌.

ആദ്യം സംഗീതം അവതരിപ്പിക്കുന്നത്‌ സ്റ്റാറ്റന്‍ ഐലണ്ട്‌ മലയാളീ അസോസിയേഷന്‍ സെക്രട്ടറിയും, വിവിധ കലാ സാംസ്‌കാരിക സംഘടനകളിലും ദേവാലയങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തും, ചെണ്ട, കീ ബോര്‍ഡ്‌, തബല, കോങ്‌ഗോ എന്നിവയില്‍ നൈപുണ്ണ്യവും ഉള്ള റോഷിന്‍ മാമ്മന്‍ ആണു. അതിനു ശേഷം വിവിധ വേദികളിലും ഗാനമാലപിച്ചു തന്റേതയ വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ്‌ നായര്‍ ആണു. അദ്ദേഹം ബിംഗോ എന്ന ഹൃസ്വ ചിത്രത്തിന്‍റെ തിരക്കഥാ കൃത്തും, സംവിധായകനും ആയിരുന്നു.

ന്യൂജേഴ്‌സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുമാ നായര്‍ ആണു ഏറ്റവും അവസാനമായി ഗാനം ആലപിക്കുന്നത്‌. നല്ല ഈണമുള്ള പഴയ മലയാളം പാട്ടായിരിക്കും സുമ പാടുന്നത്‌.

ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അമേരിക്കന്‍ ജീവിത കാഴ്‌ചകള്‍ വളരെ സുതാര്യമായി കാണിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച അമേരിക്കന്‍ കാഴ്‌ചകള്‍ ഇന്ന്‌ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്‌നേഹത്തോടെ നെഞ്ചിലേറ്റിയിരിക്കുകയാണു. ഓരോ എപ്പിസോടുകള്‍ കഴിയുമ്പോളും നല്ല പ്രതീകരണമാണു പ്രേഷകരില്‍ നിന്ന്‌ ലഭിക്കുന്നതെന്നും, അത്‌ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും അമേരിക്കന്‍ കാഴ്‌ചകള്‍ പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും: രാജു പള്ളത്ത്‌ 732 429 9529 americankazhchakal@gmail.com
മധുര സംഗീതവുമായി റോഷിനും, ശബരിനാഥും, സുമയും അമേരിക്കന്‍ കാഴ്‌ചകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക