Image

നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ നവംബര്‍ 25 നകം മാറ്റിയെടുക്കണം

Published on 28 March, 2015
നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ നവംബര്‍ 25 നകം മാറ്റിയെടുക്കണം


തിരുവനന്തപുരം : എല്ലാ നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളും മാറ്റിയെടുക്കാനുള്ള  അവസാന തീയതി 2015 നവംബര്‍ 24 ആയി നിശ്ചയിച്ചതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ സി ബി കോയ അറിയിച്ചു. നവംബര്‍ 25 മുതല്‍ കയ്യെഴത്തുള്ള പാസ്‌പോര്‍ട്ടുകള്‍ ഉള്ള യാത്രക്കാര്‍ക്ക് വിസയും പ്രവേശനവും നിഷേധിച്ചേക്കാം. ഇന്ത്യ 2001 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 2001 നു മുന്‍പും, 1990 കളുടെ പകുതിയിലും പുറത്തിറക്കിയ 20 വര്‍ഷം വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ നോണ്‍ മെഷീന്‍ റീഡബിള്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫുകള്‍ പതിച്ച എല്ലാ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകളും നോണ്‍ മെഷീന്‍ റീഡബിള്‍ വിഭാഗത്തില്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക