Image

രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചു വരുമെന്ന് സോണിയ ഗാന്ധി

Published on 28 March, 2015
രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചു വരുമെന്ന് സോണിയ ഗാന്ധി

അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചു വരുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. രാഹുലിന്റെ മണ്ഡലമായ അമേഠിയിലും തന്റെ മണ്ഡലമായ റായ്ബറേലിയിലും സന്ദര്‍ശനം നടത്തവെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്. 

രാഹുല്‍ ഗാന്ധി തങ്ങളെ കാണാന്‍ വരുമോ എന്നു അമേഠിയിലെ ജനങ്ങള്‍ ചോദിച്ചപ്പോള്‍ രാഹുല്‍ ഉടന്‍ തിരിച്ചു വരും, അദ്ദേഹം ഇവിടെയും വരുമെന്നായിരുന്നു സോണിയയുടെ മറുപടി. 

തന്റെ മണ്ഡലമായ റായ്ബറേലിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സോണിയ എത്തിയത്. എന്നാല്‍ രാഹുലിന്റെ അഭാവത്തില്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ മണ്ഡലമായ അമേഠിയിലേക്കും നീട്ടുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക