Image

ശ്രീ ശ്രീ രവിശങ്കറിന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി

Published on 28 March, 2015
ശ്രീ ശ്രീ രവിശങ്കറിന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി

ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഇസ്‌ലാമിക് സ്‌റ്റേറ്റി (ഐ.എസ്)ന്റെ ഭീഷണി സന്ദേശം. ശ്രീ ശ്രീ രവിശങ്കര്‍ മലേഷ്യയില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗാ പരിപാടി ഉപേക്ഷിക്കണമെന്നും മുസ്‌ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ യോഗ നടത്തിയാല്‍ കഴുത്തറുത്ത് കൊല്ലുമെന്നാണ് സന്ദേശത്തിലുള്ളത്. 

മലേഷ്യയിലുള്ള അദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് കൊറിയറിലാണ് സന്ദേശം ലഭിച്ചത്. സന്ദേശം അയച്ചത് ഐ.എസ് തന്നെയാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക