Image

സി.പി.ഐ. ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കാലാവധി കുറച്ചു

Published on 28 March, 2015
സി.പി.ഐ. ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കാലാവധി കുറച്ചു

പുതുച്ചേരി: അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കാലാവധി സി.പി.ഐ.യില്‍ ഇനി പരമാവധി മൂന്നു തവണയായിരിക്കും. 

ദേശീയ, സംസ്ഥാന ഭാരവാഹികളുടെ കാലാവധി നിലവില്‍ മൂന്നുവര്‍ഷം വീതം അഞ്ച് തവണയാണ്. ഇത് രണ്ടാക്കി ചുരുക്കണമെന്നും മൂന്നാമത്തെ തവണ തത്സ്ഥാനത്ത് തുടരണമെങ്കില്‍ തിരഞ്ഞെടുക്കുന്ന സമിതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നുമുള്ള ഭരണഘടനാ ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക