Image

ജോര്‍ജിനെ പിന്തുണക്കാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Published on 28 March, 2015
ജോര്‍ജിനെ പിന്തുണക്കാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ നടപടിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കാന്‍ എം.എല്‍.എമാര്‍ കൂട്ടായി തീരുമാനിച്ചതാണെന്ന് മുതിര്‍ന്ന നേതാവ് ടി. യു കുരുവിള എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നു ജോര്‍ജിനെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു. പി.ജെ ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ എട്ട് എം.എല്‍.എമാരും ഒറ്റക്കെട്ടാണെന്നും ചാനല്‍ ചര്‍ച്ചയില്‍ കുരുവിള വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക