Image

മേധ പട്കര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു

Published on 28 March, 2015
മേധ പട്കര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു

ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) യുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും എ.എ.പിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് മേധ പാര്‍ട്ടി വിടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ആയിരുന്നു മേധ പട്കര്‍.
ജനുവരിയിലാണ് മേധ എ.എ.പിയില്‍ ചേര്‍ന്നത്. യോഗേന്ദ്ര യാദവിനോടും പ്രശാന്ത് ഭൂഷണോടും പാര്‍ട്ടി നീതി കാണിച്ചില്‌ളെന്ന് മേധ ആരോപിച്ചു. പാര്‍ട്ടിയില്‍ ഒരു പദവിയും താന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഈ തീരുമാനത്തില്‍ താന്‍ അസംതൃപ്തയാണെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെ ചേര്‍ന്ന എ.എ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗമാണ് യോഗേന്ദ്ര യാദവ്, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അജിത് ഝാ എന്നിവരെ ദേശീയസമിതിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക