Image

ഐ.ആര്‍.എന്‍.എസ്‌.എസ്‌. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

Published on 28 March, 2015
ഐ.ആര്‍.എന്‍.എസ്‌.എസ്‌. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട: ഐ.ആര്‍.എന്‍.എസ്‌.എസ്‌. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. കൂടുതല്‍ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിര്‍ണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ആണ്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപണം നടത്തിയത്‌. പി. എസ്‌.എല്‍.വി എക്‌സ്‌എല്‍ റോക്കറ്റിലാണ്‌ 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയര്‍ന്നത്‌. ഈ പരമ്പരയില്‍ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്‌.

വാഹനങ്ങളെ ട്രാക്ക്‌ ചെയ്യുന്നതിനും ഡ്രൈവര്‍മാര്‍ക്ക്‌ റൂട്ട്‌ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. മാര്‍ച്ച്‌ ഒമ്പതിന്‌ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐ.എസ്‌.ആര്‍.ഒ തീരുമാനിച്ചിരുന്നുവെങ്കിലും ടെലിമെട്രി ട്രാന്‍സ്‌മിറ്റുകളില്‍ തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക