Image

പാറ്റേഴ്‌സണ്‍ സെന്റ്‌. ജോര്‍ജ്‌ സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 28 March, 2015
പാറ്റേഴ്‌സണ്‍ സെന്റ്‌. ജോര്‍ജ്‌ സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി: സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ സമയ വിവരം താഴെ പറയും വിധം ആചരിക്കുന്നു.

മാര്‍ച്ച്‌ 29, ഓശാന ഞായര്‍: രാവിലെ 10 മണിക്ക്‌ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും തുടര്‍ന്ന്‌ പരിശുദ്ധ കുര്‌ബ്ബാനയും. അഭി. ബിഷപ്‌ ജോയി ആലപ്പാട്ട്‌ മുഖ്യ കാര്‍മികന്‍.

ഏപ്രില്‍ 2, പെസഹ വ്യാഴം: വൈകുന്നേരം 7 മണി മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാനയുടെ പ്രദക്ഷിണം, ആരാധന. തുടര്‍ന്ന്‌ ഹാളില്‍ പെസഹ അപ്പം മുറിക്കല്‍.

ഏപ്രില്‍ 3, ദു:ഖ വെള്ളി: വൈകുന്നേരം 6:30 മുതല്‍ കര്‍ത്താവിന്റെ പീഢാനുഭവചരിത്രം, കുരിശിന്റെ വഴി, കുരിശു വണങ്ങല്‍. രാവിലെ 9 മുതല്‍ 12 മണിവരെ ചാപ്പലില്‍ പാന വായന.

ഏപ്രില്‍ 4, ദു:ഖ ശനി: വൈകുന്നേരം 7 മണിമുതല്‍ പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്‌, ജ്ഞാനസ്‌നാന വൃത നവീകരണം, തുടര്‍ന്ന്‌ ഉയിര്‍പ്പിനോടനുബന്ധി ച്ചുള്ള തിരുക്കര്‍മ്മങ്ങളും ആഘോഷമായ പാട്ടു കുര്‍ബ്ബാനയും.

ഏപ്രില്‍ 5, ഉയിര്‍പ്പ്‌ ഞായര്‍: രാവിലെ 10 മണിക്ക്‌ വിശുദ്ധ കുര്‍ബ്ബാന.ദേവാലയത്തിന്റെ സെക്രട്ടറി സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണ്‌.
പാറ്റേഴ്‌സണ്‍ സെന്റ്‌. ജോര്‍ജ്‌ സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
പാറ്റേഴ്‌സണ്‍ സെന്റ്‌. ജോര്‍ജ്‌ സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക