Image

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ്, ഇരുപതാം വാര്‍ഷികം വിപുലമാക്കുന്നു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 March, 2015
 ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ്,  ഇരുപതാം വാര്‍ഷികം വിപുലമാക്കുന്നു.
ഡാലസ്:  ഡാളസിലെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ സംഘടനയായ  ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് ഇരുപതാം വാര്‍ഷികവും, നഴ്‌സസ് വാരാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 

ആധുനിക നഴ്‌സിംഗ് സമ്പ്രദായത്തിനു തുടക്കമിട്ട ഫ്‌ലോറന്‍സ് നൈറ്റിംഗ്‌ഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന നഴ്‌സസ് വാരാഘോഷങ്ങള്‍ക്ക് മുന്നോടിയായി മെയ് 2 നാണ് ഇരുപതാം വാര്‍ഷികം നടക്കുക. എയര്‍പോര്‍ട്ടിനടുത്തുള്ള ഏട്രിയം ഹോട്ടലാണ് ഇതിനായി ഒരുങ്ങുന്നത്.

ബാങ്ക്വറ്റ്, സാംസ്‌കാരിക പരിപാടികള്‍, മ്യൂസിക് നൈറ്റ് ഉള്‍പ്പെടെ വിവധ പരിപാടികളോടെയാണ്  വാര്‍ഷികം. ഹരിദാസ് തങ്കപ്പന്‍ നേതൃത്വം നല്കുന്ന പത്ത് അംഗ കമ്മറ്റിയാണ് ഈ വര്‍ഷം സംഘടനയെ നയിക്കുന്നത്.

ഇന്ത്യന്‍ നഴുസ്മാരുടെ നാഷണല്‍ സംഘടനയായ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) യുടെ പ്രസിഡന്റ് സാറ ഗബ്രിയേല്‍, മറ്റു പ്രതിനിധികള്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ഡോ. ശ്രീനിവാസ് ഗുനുകുല തുടങ്ങി പ്രമുഖര്‍ അതിഥികളായിരിക്കും. 

നഴ്‌സസ് അസോസിയേഷന്‍ ഇന്ത്യന്‍ നഴ്‌സുമാര്ക്കായി വിവിധ സേവനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നല്കി വരുന്നത്. സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇരുപതാം വാര്‍ഷികത്തില്‍ പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി നഴ്‌സസ് അസോസിയേഷനു വേണ്ടി  ഹരിദാസ് തങ്കപ്പന്‍, ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസ് (പബ്ലിക് റിലേഷന്‍) എന്നിവര്‍ ചേര്‍ന്ന് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍ 214 908 5686
വെബ്‌സൈറ്റ്: www.ianant.com

 ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ്,  ഇരുപതാം വാര്‍ഷികം വിപുലമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക