Image

കേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം

Published on 27 March, 2015
കേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക് :കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സമൂഹത്തിന് അഭിമാനമായി പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാരിക സംഘടനയായ കേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന്റെ 2015 ലേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ജനവുരി 3ന് ഇമ്മാനുവേല്‍ യൂണിയന്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ജോയികുട്ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മാണി ചാക്കോ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് ജോണ്‍ വരവുചിലവു കണക്കുകളും അവതരിപ്പിച്ചു.

തനിക്കും തന്റെ ഭരണസമിതിക്കും കഴിഞ്ഞ ഭരണ സമിതി കാലത്ത് നല്‍കിയ സഹകരണത്തിനും പ്രോത്സാഹനത്തിനും സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ജോയിക്കുട്ടി ജോര്‍ജ് നന്ദി പറയുകയും പുതിയ ഭരണസമിതിക്ക് എല്ലാവിധ സഹകരണങ്ങളും പ്രാര്‍ത്ഥനാശംസകളും നേരുകയും ചെയ്തു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീസ് മാത്യൂ പ്രസിഡന്റ് സജി ജേക്കബ് സെക്രട്ടറി ബിനോയ് തോമസ് ജോയിന്റ് സെക്രട്ടറി ഓ.വി.മത്തായി ട്രഷറാര്‍ തോമസ് ജോണ്ഡ ജോയിന്റ് ട്രഷറര്‍ എന്നിവരെ ഭാരവാഹികളായും കൊച്ചുമ്മന്‍ കാമ്പീയില്‍, ഉമ്മന്‍ എബ്രഹാം, തോമസ് ഇടത്തികുന്നേല്‍, പൊന്നച്ചന്‍ ചാക്കോ, വര്‍ഗീസ് എം. വര്‍ഗീസ്, ജോയിക്കുട്ടി ജോര്‍ജ്, ശശിപിള്ള, ഇടിക്കുള ചാക്കോ, ലീനസ് വര്‍ഗീസ്, വര്‍ഗീസ് ചെറിയാന്‍, വിജി എബ്രഹാം, മാത്യൂ ജോണ്‍, ലീല ജേക്കബ്, ഷീലു മാത്യൂ, ജൂലി ബിനോയ്, സൂസന്‍ ഇടത്തികുന്നേല്‍, ജയശ്രീ പിള്ള എന്നിവരെ കമ്മറ്റിയംഗങ്ങള്‍ ആയും തെരഞ്ഞെടുത്തു. ശശിപിള്ളയും പൊന്നച്ചന്‍ ചാക്കോയും തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വര്‍ഗീസ് മാത്യൂ തന്റെ പ്രസംഗത്തില്‍ ഇന്‍ഡ്യയുടെയും അമേരിക്കയുടെയും ദേശീയ ആഘോഷങ്ങള്‍ക്ക് പുറമെ വിവിധ സെമിനാറുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് ക്രിയാത്മകമായ നൂതന കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും ആയതിലേക്ക് എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ മുഴുവന്‍ സഹായസഹകരണങ്ങളും പ്രോത്സാഹനവും ഉണ്ടാകണമെന്ന് നന്ദിപ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. വര്‍ഗീസ് മാത്യൂ രണ്ടാം തവണയാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്.

വര്‍ഗീസ് മാത്യൂ ഇപ്പോള്‍ ജസ്റ്റിസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയുടെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയാണ്.

സെക്രട്ടറി മാണി ചാക്കോയുടെ നന്ദിപ്രകടനത്തോട് ഡിന്നറിന് ശേഷം യോഗം പര്യവസാനിച്ചു.

പി.ആര്‍.ഓ. പൊന്നച്ചന്‍ ചാക്കോ അറിയച്ചതാണ് ഈ വാര്‍ത്ത.

കേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വംകേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക