Image

ഭാരതമൊരുഭ്രാന്താലയം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 27 March, 2015
ഭാരതമൊരുഭ്രാന്താലയം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
ഭാരതമഹിമപഞ്ഞുനടക്കും
ബിജേപിക്കും പലപലദോഷം.
കലപല ചൊല്ലി ചിതറി നടന്നൊരു
കാപാലികരൊറ്റു കൊടുത്തു
ഭാരതമണ്ണിന്‍ വേദാന്തം!

മത വൈര്യാഗകളൊഴുകിനടന്നു
മതേതര മുഖമൂടിയണിഞ്ഞ്‌
വംഗയിലൊരു വൃദ്ധ കന്യാസ്‌ത്രീയെ
പീഢിപ്പിച്ച ഹിന്ദുത്വത്തിന്‍
കുന്തമെറിഞ്ഞു കശ്‌മലരൊരുകൂട്ടര്‍!

ഗോമൂത്രം കലര്‍ത്തിഒഴിച്ച്‌
സര്‍ക്കാരാഫീസുകളെല്ലാം
ശുദ്ധികലശം ചെയ്യും കൂട്ടര്‍
ഗോമാംസത്തെ വിലക്കും കൂട്ടര്‍
ബലാല്‍സംഘവിരന്മാര്‍
പെണ്‍മാംസത്തെപിച്ചി ചീന്തി!

``ഘര്‍വാപ്പസി''എന്നൊരുകൂട്ടര്‍
കൂട്ടംതെറ്റിയ കൂട്ടരെയൊക്കെ
ഹിന്ദുത്വത്തിന്‍ കൂട്ടിലടക്കാന്‍ തത്രപ്പെട്ടു
എന്തിനു ``കോരനുകഞ്ഞി''കുമ്പിളിലല്ലോ
അവശന്മാരെ വലവീശിയെടുക്കും
സവണ്ണര്‍ന്മാരവരു വീമ്പുപറഞ്ഞു.

എന്തിനുപറയട്ടേറെ വിശേഷം
ദൈവത്തിന്‍റ നാട്ടിലുമേറെ
തൊണ്ണൂറില്‍പരം വയസ്സൊള്ളൊരുമൂപ്പീന്നു
പറഞ്ഞു കേരള അസംബ്ലല്‍ പീഢനമെന്ന്‌
പെണ്‍പീഢനമെന്ന്‌!

പെണ്‍ഗുണ്ടായിസ്സത്തിന്‍ ചാവോര്‍പട
വണ്ടികളെപ്പോലെ നിരന്നുപൊരുതി
പെണ്‍പടകത്തികയറി പുരഷന്മാരെ
പീഢിപ്പിച്ചുകടിച്ചൊരുകൂട്ടര്‍!

മന്ത്രികട്ടെന്നൊരുകൂട്ടര്‍
കട്ടില്ലെന്ന്‌ മറ്റെരുകൂട്ടര്‍
ശര്‍ക്കരകുടത്തില്‍ കൈയിട്ടാല്‍
നക്കാത്തവരോനിങ്ങള്‍!
പുത്തന്‍ജനാധിപത്യ ശിഖണ്ഡികളോ?
ഭാരതമൊരുഭ്രാന്താലയം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
Join WhatsApp News
വായനക്കാരൻ 2015-03-27 19:14:11
പുട്ടിനു പീരയിടുന്നതുപോലെ  
'എന്നൊരു കൂട്ടർ', 'എന്നൊരു കൂട്ടർ'      
താളമില്ലതെ കയറ്റിവിട്ടീടിൽ 
ഓട്ടം തുള്ളലിതാകുമോ ചേട്ടാ? 

വിദ്യാധരൻ 2015-03-27 20:08:31
കവിയുടെ ധർമ്മം അറിഞ്ഞീടാതെ 
കവിത എഴുത്തിനു തുനിഞ്ഞീടല്ലേ 
എരിതീയ്ക്കുള്ളിൽ എണ്ണ ഒഴിച്ചാൽ 
ചുട്ടു കരിക്കും സ്വന്തം വീടും 
ഹൈന്ദവരെന്നും ക്രൈസ്തവരെന്നും 
അരുതേ വേർ തിരിവരുതെ ചേട്ടാ 
ആളിപടരും തീയുടെ മുകളിൽ 
കോരി ചൊരിയും മഴയുടെമാതിരി 
നല്ലൊരു കവിയുടെ കവിതകളാലേ 
ജാതിമതങ്ങൾ മാഞ്ഞീടേണം 

Ninan Mathullah 2015-03-28 04:32:26
The tendency among the so called educated and enlightened is to find fault in others or to criticize others. Indirectly they are proclaiming that they are better than others, and that they will not do such things if they were in their position. None of us are born us writers. We fall many times before we learn to walk. Even an expert in walking can also fall. So we need to give constructive criticism. Let people write. It is God that give ideas to writers. When we hear from different writers, it gives a better picture. The content is more important than the style and presentation. Show the courage to criticize the message, instead of the style. This will help the readers more. If you criticize the style, please do constructively that will encourage the writer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക