Image

കേരളാ ചേംബര്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക `ബിസിനസ്‌ സൊലൂഷന്‍സ്‌ സെമിനാര്‍' വന്‍ വിജയം (ചിതങ്ങള്‍)

Published on 27 March, 2015
കേരളാ ചേംബര്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക `ബിസിനസ്‌ സൊലൂഷന്‍സ്‌ സെമിനാര്‍' വന്‍ വിജയം (ചിതങ്ങള്‍)
അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക എഡിസണില്‍ വര്‍ക്ക് ഷോപ്  സംഘടിപ്പിച്ചു
ബിസിനസ്സ് രംഗത്തെ വിവിധ നിയമ വശങ്ങളെ കുറിച്ചുള്ള സെമിനാറിന് നേതൃത്വം നല്‍കിയത് പ്രമുഖ നിയമ വിദഗ്ധനായ ഗാരി പാസ്‌റിചയാണ്.
ബിസിനസ്സ് രംഗത്ത് മുന്നോട്ട് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും വളരെ പ്രയോജനം ചെയ്യുന്ന ബിസിനസ്സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് ചേംമ്പറിന്റെ ഭബിസിനസ്സ് സൊലൂഷന്‍സ്' വിഭാഗം മേല്‍ നോട്ടം വഹിക്കുന്നു. ഓരോ വിഷയത്തിലും അതാത് മേഖലയിലെ പ്രമുഖരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതോടൊപ്പം അമേരിക്കയിലെ വിവിധ ഗവണ്‍മെന്റ് മേഖലയില്‍ ഉന്നതപദവിയില്‍ സേവനം ചെയ്യുന്നവര്‍ ചേമ്പറിന്റെ അതിഥികളായെത്തുന്നു. ഗവണ്‍മെന്റുമായി ഇടപെടുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവിധ ആനുകൂല്യങ്ങളെ കുറിച്ചും അതിഥികളായെത്തുന്നവര്‍ സംസാരിക്കുന്നതാണ്.
പ്രമുഖ വ്യവസായി ദിലീപ് വര്‍ഗ്ഗീസ് ചെയര്‍മാനായുള്ള കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് തോമസ്സ് മൊട്ടക്കലിന്റെയും ജനറല്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായരുടെയും ട്രെഷറര്‍ അലക്‌സ് ജോണിന്റെയും നേതൃത്വത്തിലുള്ള ബിസിനസ്സ്‌കാരുടെ ഒരു വിദഗധ ടീമാണ്. ചേമ്പറിന്റെ ബിസിനസ്സ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്ത് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യവസായ സംരഭകരുടെ കൂട്ടായ്മക്ക് കരുത്ത് പകരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കേരളാ ചേംബര്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക `ബിസിനസ്‌ സൊലൂഷന്‍സ്‌ സെമിനാര്‍' വന്‍ വിജയം (ചിതങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക