Image

ഉയിര്‍പ്പിന്റെ ചരിത്രവും വിശ്വാസങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 27 March, 2015
ഉയിര്‍പ്പിന്റെ ചരിത്രവും വിശ്വാസങ്ങളും (ജോസഫ് പടന്നമാക്കല്‍)
ക്രൂശിതനായ ക്രിസ്തു ഉയര്‍ത്തതിന്റെ പ്രതീകമായി െ്രെകസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ പെരുന്നാളുകള്‍ ആണ്ടുതോറും ആഘോഷിച്ചു വരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ല. കൃസ്തു ക്രൂശിതനായശേഷം മരിച്ചു മൂന്നാംനാള്‍ ഉയിര്‍ത്തുവെന്ന വിശ്വാസ സത്യത്തിന്മേല്‍ ഈസ്റ്റര്‍ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷ വേളകളില്‍ 'ഈസ്റ്റര്‍' ബണ്ണി കുട്ടികള്‍ക്ക് ആവേശം നല്‍കാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റര്‍ മുട്ടകള്‍, മിഠായികള്‍, കാന്‍ഡികള്‍ മുതലാവകള്‍ ആഘോഷ മേളകള്‍ക്ക് ഊഷ്മളതയും പകരുന്നു.

യൂറോപ്യന്‍ നാടുകളിലെ പേഗനീസ് മതങ്ങളിലുള്ള ദേവിയായ ഇയോസ്ട്രാ
(Eostra) യുടെ ആഘോഷദിനം പിന്നീട് 'ഈസ്റ്ററായി' അറിയപ്പെടാന്‍ തുടങ്ങി. ആ ദേവത വസന്ത കാലത്തിന്റെയും പുഷ്‌ക്കലത്വത്തിന്റെയും സമ്പുഷ്ട തയുടെയും വിശ്വ ദേവിയായിരുന്നു. പുലരിയുടെയും ദേവിയായിരുന്നു. കിഴക്കുനിന്നുദിക്കുന്ന പ്രശോഭസൂര്യനെപ്പോലെ സുന്ദരിയുമായിരുന്നു. ശൈത്യകാലത്തിനു വിരാമമിട്ടുകൊണ്ട് തെളിമയാര്‍ന്ന ദിനങ്ങളാക്കി പുതു ജീവിതം നല്കുന്നതും ദേവിയായിരുന്നു. ദേവിയുടെ സാമിപ്യത്തില്‍ ചെടികള്‍ പുഷ്പ്പിച്ചിരുന്നു. മനുഷ്യ ജീവ ജാലങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നതും ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിച്ചിരുന്നു. പെറ്റു പെരുകാറുള്ള മുയലുകള്‍ അവരുടെ ലാളിച്ചു താലോലിക്കുന്ന വളര്‍ത്തു മൃഗങ്ങളായി കരുതുന്നു. സ്ത്രീകളുടെ ഹോര്‍മോണായ 'എസ്‌ട്രോജന്‍' ഇയോസ്ട്രാ ദേവിയുടെ ശബ്ദോല്‍പ്പത്തിയില്‍ നിന്നും ലഭിച്ചതാണ്. പ്രസവിക്കാത്ത സ്ത്രീകള്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹവും തേടിയിരുന്നു.

ഈസ്റ്റര്‍ ബണ്ണിയെ 'ഈസ്റ്റര്‍ റാബിറ്റ്', 'ഈസ്റ്റര്‍ ഹെരെ' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയോസ്ട്രായുടെ പ്രിയപ്പെട്ട കൂട്ടുകാരനായ 'ഹെരെ' എന്ന ദേവന്‍ ഈയോസ്ട്രാ ദേവിയുമൊത്ത് പ്രേമത്തിന്റെ സല്ലാപ ഗോപുരത്തില്‍ ഒന്നിച്ചു സഹവസിക്കുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഈസ്റ്റര്‍ ബണ്ണിയും സമ്മാനങ്ങളും സമ്മാനിക്കുന്നത് ദേവിയുടെ ഇഷ്ടതോഴനായ ഹെരെദേവനാണെന്നും വിശ്വസിക്കുന്നു.

ഈസ്റ്ററുമായി അനുബന്ധിച്ചുള്ള പൗരാണിക ദേവി ദേവതകളുടെ ചരിത്രം എങ്ങനെ, എവിടെനിന്നു വന്നുവെന്നും വസ്തുനിഷ്ഠമായി നാളിതുവരെ സ്ഥിതികരിച്ചിട്ടില്ല. ഈസ്റ്റര്‍ ബണ്ണിയിലെ പ്രതിരൂപങ്ങളായ മുയലുകള്‍ ഫലഭൂയിഷ്ടിയുടെയും ഹരിതക സസ്യ വിളകളുടെ പുനര്‍ ജീവന്റെയും അടയാളമായി കരുതുന്നു. ഈസ്റ്റര്‍ ബണ്ണിയ്ക്ക് സമാനമായുള്ള ചിത്രങ്ങള്‍ മദ്ധ്യകാല ദേവാലയ ഭിത്തികളിലും കൊത്തളങ്ങളിലുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ ' ഉയര്‍പ്പു നാളുകളില്‍ പ്രത്യേക്ഷപ്പെടുന്ന 'ഈസ്റ്റര്‍ ബണ്ണി' പേഗന്‍ പാരമ്പര്യങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്.

ഒരിക്കല്‍ ഹിമക്കട്ടകള്‍ നിറഞ്ഞ ശൈത്യത്തില്‍ നിന്നും വസന്തം വന്നെത്താന്‍ താമസിച്ചുപോയി. പാവം ഒരു പക്ഷിയുടെ ചിറകുകള്‍ ചലിക്കാന്‍ മേലാതെ മഞ്ഞുകട്ടയ്ക്കുള്ളില്‍ ഉറച്ചിരുന്നു. കരുണാമയിയായ 'ഇയോസ്ട്രാ ദേവി' ഹിമത്തിലകപ്പെട്ടുപോയ പക്ഷിയെ രക്ഷിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ടെങ്കിലും അന്നുമുതല്‍ ദേവി ആ പക്ഷിയെ ലാളിക്കുകയും പ്രേമത്തിന്റെ ലഹരിയില്‍ ഇഷ്ട കാമുകനാക്കുകയും ചെയ്തു. ഇയോസ്ട്രാ ദേവി അവനെ 'ഹെരെ'യെന്നു വിളിച്ചു. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ അതിവേഗം ഓടാനുള്ള വരവും കൊടുത്തു. മുമ്പ് പക്ഷിയായിരുന്നതുകൊണ്ട് മഴവില്ലുപോലെയുള്ള, വര്‍ണ്ണ നിറങ്ങളോടെയുമുള്ള മുട്ടകളിടാനും ദേവി അനുഗ്രഹിച്ചു. ഓരോ വര്‍ഷവും ഈസ്റ്റര്‍ ദിനങ്ങളില്‍ മാത്രമേ മുട്ടകളിടാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ ' മുട്ടകള്‍' കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 'ഹെരെ' ദേവന്‍ ഭൂമിയില്‍ വന്നെത്താറുണ്ടെന്നുള്ള ഐതിഹ്യ കഥകളുമുണ്ട്.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ യൂറോപ്പില്‍ പ്രൊട്ടസ്റ്റനറ് മതവിഭാഗക്കാരുടെയിടയില്‍ പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. അമേരിക്കയില്‍ ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞ് ജര്‍മ്മന്‍കാര്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ തുടങ്ങി. നിറം കലര്‍ത്തിയ ഈസ്റ്റര്‍ മുട്ടകള്‍ പുതു ജീവിതത്തിന്റെയും വസന്തകാല വിരുന്നിന്റെയും പ്രതീതാത്മകമായി നിലകൊള്ളുന്നു. യൂറോപ്പില്‍ പഴങ്കാലങ്ങളിലുള്ള ഈസ്റ്റര്‍ ദിനങ്ങളില്‍ മുട്ട, വെണ്ണ, മാംസം, പാല്‍ മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ പാടില്ലായെന്ന നിബന്ധനകളുണ്ടായിരുന്നു. നിറം കലര്‍ത്തിയ മുട്ടകള്‍ കൊണ്ട് പരിസരങ്ങള്‍ അലങ്കരിക്കുകയെന്നത് പേഗന്‍ കാലങ്ങള്‍ മുതലുള്ള പൌരാണിക സംസ്‌ക്കാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ റക്ഷ്യയില്‍ ഈ പാരമ്പര്യം രാജകീയമാക്കിയിരുന്നു. രാജകീയ സദസിലുള്ളവരും പ്രഭുക്കന്മാരും ഈസ്റ്റര്‍ ദിനങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുകയെന്നത് സാംസ്‌ക്കാരികമാക്കിയിരുന്നു. ' പീറ്റര്‍ കാള്‍ ഫാബര്‍ഗോ' എന്ന കലാ വിദഗ്ദ്ധനെ റക്ഷ്യയുടെ അലക്‌സാണ്ടര്‍ മൂന്നാമന്‍ സാര്‍ ചക്രവര്‍ത്തി രാജസദസിനു വേണ്ടി നിയമിക്കുകയും ചെയ്തു. രാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങള്‍ ഈസ്റ്റര്‍ കാലങ്ങളില്‍ വര്‍ണ്ണ നിറങ്ങളാല്‍ അലങ്കരിക്കുന്നതിനുപുറമേ ചക്രവര്‍ത്തിനി സാറിനിയ്ക്ക് കൈകളിലും കഴുത്തിലും അണിയാന്‍ കലാ നിപുണതയോടെയുള്ള ആഭരണങ്ങള്‍ പണിയുകയും ചെയ്തിരുന്നു.

അമേരിക്കക്കാര്‍ പൊതുവേ മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. 90 മില്ല്യന്‍ ചോക്കളേറ്റുകളാണ് ഈസ്റ്റര്‍ കാലങ്ങളില്‍ അമേരിക്കയില്‍ വിറ്റഴിക്കുന്നത്. ഓരോ വര്‍ഷവും 60 ബില്ലിയന്‍ 'ജില്ലിബിയന്‍സും' മാര്‍ക്കറ്റില്‍ വിറ്റഴിയുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് 'ജില്ലിബിയന്‍സ്' ആദ്യമായി മാര്‍ക്കറ്റില്‍ ഇറക്കിയത്. 1930 മുതല്‍ ഈസ്റ്റര്‍ ക്യാന്‍ഡിയും മാര്‍ക്കറ്റില്‍ സ്ഥാനം നേടി.' ഹല്ലോവിയന്‍' കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവുമധികം ക്യാന്‍ഡി വില്‍ക്കുന്നത് ഈസ്റ്റര്‍ സമയങ്ങളിലാണ്. അമേരിക്കയിലെ 88 ശതമാനം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി ഈസ്റ്റര്‍ ബാസ്‌ക്കറ്റുകള്‍ തയ്യാറാക്കുന്നു. അങ്ങനെ അറിയാന്‍ പാടില്ലാത്ത പല കഥകളും ഈസ്റ്റര്‍ ആഘോഷങ്ങളുമായി അനുബന്ധിച്ചുണ്ട്. 1885ല്‍ റക്ഷ്യയിലെ സാറീന മരിയാക്ക് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കലാവിരുതുള്ള ഈസ്റ്റര്‍ മുട്ട സമ്മാനിച്ചതുമുതല്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുവാനും തുടങ്ങി.

ജനന മരണങ്ങള്‍ക്കൊപ്പം ഉയര്‍പ്പെന്നുള്ളത് മനുഷ്യന്റെ ഉപബോധ മനസ്സില്‍ തലമുറകളായി അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ദൈവങ്ങളുടെ ഉയര്‍പ്പും അതിന്റെ പ്രതിഫലനങ്ങളാണ്. ചരിത്രാതീത കാലംമുതല്‍ ദൈവങ്ങളുടെ ഉയര്‍പ്പുകള്‍ മനുഷ്യ ജീവിതത്തിന്റെ ബോധ മണ്ഡലങ്ങളിലുണ്ടായിരുന്നു. മരണവും ഉയര്‍പ്പും മനുഷ്യ മനസുകളെ കീഴടക്കാന്‍ കാരണങ്ങളേറെയുണ്ട്. സസ്യങ്ങള്‍ വസന്തകാലത്തില്‍ മുളക്കുന്നു. ശിശിരകാലങ്ങളില്‍ തഴച്ചു വളരുന്നു. വേനല്‍ വരുമ്പോഴും മഞ്ഞുവീഴുമ്പോഴും തളിര്‍ത്ത ചെടികള്‍ നശിക്കുന്നു. വീണ്ടും കാലചക്രം തിരിയുമ്പോള്‍ ചെടികള്‍ മുളയ്ക്കുന്നു. ചെടികള്‍ മുളയ്ക്കുകയും വളരുകയും നശിക്കുകയും വീണ്ടും മുളയ്ക്കുകയും ചെയ്യുന്നത് ദൈവങ്ങളുടെ ഉയര്‍പ്പിനു സമാനമായി പ്രാചീന മനുഷ്യര്‍ കരുതിയിരുന്നു. ഉദിച്ചുയരുന്ന സൂര്യനും അസ്തമയവും, വീണ്ടും ഉദിക്കലും കാലാവസ്ഥ വ്യതിയാനവും രാത്രിയും പകലും രാത്രിയാകാശത്തിലെ കോളിളക്കങ്ങളും ശാന്തതയും മനുഷ്യന്റെ ഉണര്‍വും ഉറക്കവും ചിന്തകളുടെ മാറ്റവും മരിച്ചുയര്‍ത്തെഴുന്നേല്ക്കുന്ന ദൈവജ്ഞാനങ്ങളായി പ്രാചീന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

ധാന്യവിളകളുടെ കൊയ്ത്തു കാലങ്ങള്‍ പുരാതന ജനതയില്‍ പ്രത്യേക തരമായ ആനന്ദാനുഭൂതികള്‍ ജനിപ്പിക്കുമായിരുന്നു. അന്നുള്ളവര്‍ ആ മുഹൂര്‍ത്തങ്ങളെ ഈശ്വരനുഗ്രഹമായി കരുതിയിരുന്നു. തണുപ്പുകാലങ്ങളില്‍ പഴയ ചെടികള്‍ നശിക്കുകയും വസന്തത്തില്‍ പുതിയവ മുളച്ചു വരുകയും ചെയ്യുന്ന പ്രകൃതിയുടെ ലീലാവിലാസങ്ങളില്‍ വിസ്മയഭരിതരാകുമായിരുന്നു. അന്നുള്ള ജനങ്ങളുടെ പരിമിതമായ അറിവുകള്‍ കൃഷിയിലും, മണ്ണ് ഉഴുതുന്നതിലും നടീലിലും വിത്തുകള്‍ ഭൂമിയില്‍ പാകുന്നതിലുമായിരുന്നു. കൃഷിയിറക്കാന്‍ അനുയോജ്യമായ കാലാവസ്ഥയും ഗ്രഹിച്ചിരുന്നു. പേഗന്‍ മതവിശ്വാസികളും അവരുടെ ആത്മീയാനുഭൂതിയില്‍ ദൈവത്തിന്റെ മക്കളെന്നു വിശ്വസിച്ചിരുന്നു. വിത്തുകള്‍ ഭൂമിയില്‍ കുഴിച്ചിട്ടു മുളയ്ക്കുന്നപോലെ ദൈവവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസം അവരുടെയിടയില്‍ പ്രബലമായിരുന്നു.

വേനല്‍, ശിശിരം, വസന്തം, മഞ്ഞു ചതുര്‍ കാലങ്ങള്‍ ജനന മരണ പുനര്‍ ജന്മങ്ങളുടെ പ്രതീകങ്ങളായി കരുതിയിരുന്നു. സൂര്യ പ്രഭ അവസാനിക്കുമ്പോള്‍ കൃഷികളും നശിക്കുന്നു. പ്രാചീന ജനതകളില്‍ ധാന്യവിളകളുടെ വളര്‍ച്ചയും നശിക്കലും വീണ്ടും പൊട്ടി മുളയ്ക്കലും സൂര്യന്റെ ഉയര്‍ത്തെഴുന്നേല്‍ക്കലും ഉയര്‍പ്പെന്ന മരണാനാന്തര ജീവിതത്തില്‍ വിശ്വസിക്കാന്‍ പ്രേരകമായി. വര്‍ഷത്തിലൊരിയ്ക്കല്‍ സൂര്യന്‍ ഉദിക്കുകയും മരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. അതുപോലെ സൂര്യാസ്തമയവും സൂര്യോദയവും ദൈവത്തിന്റെ മരണവും ഉയര്‍പ്പുമായി കരുതിയിരുന്നു. മനുഷ്യന്റെ ഉപബോധ മനസിലുണ്ടായ അത്തരം മാനസിക ചലനങ്ങളെ സത്യങ്ങളായും വിശ്വസിച്ചിരുന്നു. ആകാശ ചലനങ്ങളും കാര്‍മേഘങ്ങളും ഇടിയും മിന്നലും മഴക്കാറും മാറി വീണ്ടും പ്രശാന്ത സുന്ദരമായ ആകാശമാകുന്നതും നിരീക്ഷിച്ചിരുന്നു. കപ്പല്‍ യാത്രക്കാരും ആട്ടിടയന്മാരും സന്യസ്ത മുനികളും ഭയാനകമായ ആകാശ ഗംഗയുടെ നീക്കങ്ങള്‍ ഇമവെട്ടാതെ വീക്ഷിച്ചു കൊണ്ടിരുന്നു. ജനങ്ങള്‍ സമൂഹമായി ഒത്തൊരുമിച്ചുകൂടി ആശയങ്ങള്‍ കൈമാറിയിരുന്നു. വാന നിരീക്ഷണവും തിളങ്ങുന്ന നക്ഷത്രങ്ങളും വിലയിരുത്തിയിരുന്നു. ഓരോ രാത്രിയാമങ്ങളിലും ശോഭയാര്‍ന്ന നക്ഷത്രങ്ങള്‍ മരിക്കുകയും രാത്രിയുടെ തുടക്കത്തില്‍ വീണ്ടും ജനിക്കുകയും ചെയ്യുന്നുവെന്നു വിലയിരുത്തി. പ്രകൃതി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതു ദൈവങ്ങളുടെ മരണവും ഉയര്‍പ്പുമായി അനുമാനിച്ചിരുന്നു. അങ്ങനെ സൂര്യ ചന്ദ്രാദി നക്ഷത്രങ്ങളും രാത്രിയും പകലുംപ്രകൃതിയുമെല്ലാം ദൈവങ്ങളുടെ ഉയര്‍പ്പും മരണവുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളായിരുന്നു അന്നുള്ളവര്‍ക്കുണ്ടായിരുന്നത്.

പ്രാചീന കൃതികളില്‍ ഉറക്കത്തെ മരണമായി കരുതിയിരുന്നു. ഉറക്കത്തില്‍ ബോധം നശിക്കുകയും ഉണരുമ്പോള്‍ ബോധം വീണ്ടും വന്നു ചേരുകയും ചെയ്യുന്നു. രാവിലെ ഉണരുന്ന സമയങ്ങളില്‍ നാം കൂടുതല്‍ ഉന്മേഷഭരിതരാകാറുണ്ട്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന പ്രായോഗിക പരിജ്ഞാനം ഉണര്‍വോടെ കൈമാറാന്‍ സാധിക്കുന്നതും ആരോഗ്യപരമായ ഉറക്കത്തിനു ശേഷമായിരിക്കും. ഉണരുകയും ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന പ്രക്രീയകള്‍ മരണത്തിന്റെയും ഉയര്‍പ്പിന്റെയും പ്രതീകങ്ങളായി മനുഷ്യന്റെ മാനസിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

ചരിത്രാതീത കാലത്ത് പ്രകൃതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യര്‍ ഭാഗ്യ ദേവതയുടെ കടാക്ഷത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. വരള്‍ച്ച കാലങ്ങളും യുദ്ധത്തിലുള്ള തോല്‍വികളും സമൂഹത്തിന്റെ മുഴവനായ മരണമായി കരുതിയിരുന്നു. സമൂഹം ജനങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഘടകവുമായിരുന്നു. ഒരു സമൂഹത്തിന്റെ സഹകരണമില്ലാതെ വ്യക്തിക്ക് ശാരീരികമായും മാനസികമായും നില നില്പ്പ് അസാധ്യവുമായിരുന്നു. പ്രശ്‌ന സങ്കീര്‍ണ്ണങ്ങളായ ദിവസങ്ങള്‍ ഓരോ വ്യക്തിയിലും വന്നും പോയുമിരുന്നിരുന്നു. മനസുകള്‍ അസ്വസ്ഥമാകുന്ന ദിനങ്ങളില്‍ ലോകം മുഴുവനും ശോക പ്രവണതകളായി അവന് അനുഭവപ്പെടുമായിരുന്നു. ദുഖത്തില്‍ നിന്നും ആനന്ദത്തെ പ്രാപിക്കുമ്പോള്‍ ലോകം സ്വര്‍ഗ ഭൂമിയായും കരുതി സമാധാനിച്ചിരുന്നു. മനുഷ്യനുണ്ടാകുന്ന ശോക പരമാനന്ദ മാറ്റങ്ങളും മാനസിക വ്യതിയാനങ്ങളും അവനിലെ പുതിയ ഉണര്‍വും ഉയര്‍പ്പുമായി കരുതിയിരുന്നു.

ചരിത്രാതീത കാലം മുതലേ ഉയര്‍പ്പെന്നുള്ള ഒരു മായാരൂപം മനുഷ്യ വര്‍ഗങ്ങളുടെ മനസ്സുകളെ വേട്ടയാടിയിരുന്നു. കാട്ടു ജാതിക്കാരുടെയിടയിലും മലവേടരിലും പൌരാണിക കഥ പറയുന്നവരിലും ഇത്തരം കഥകള്‍ പ്രചരിച്ചിരുന്നു. ഗ്രാമീണ െ്രെടബല്‍ മൂപ്പന്മാര്‍ അതാതു ദേശങ്ങളില്‍ മരിച്ചുയര്‍ത്ത ദൈവ തുല്യരായ മൂപ്പന്‍മാരെ പറ്റിയുള്ള ഡോക്കുമെന്റുകളും പരീക്ഷണവിധേയമായി തയ്യാറാക്കിയിരുന്നു. ഒരുവന്‍ മരിച്ചുകഴിഞ്ഞ് അനേക വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ഉയര്‍ത്തെഴുന്നേറ്റ കഥകള്‍ ഇതിഹാസമാക്കുകയും ചെയ്തിരുന്നു. ജനിയ്ക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന ഇത്തരം കെട്ടു കഥകള്‍ ഒരു പ്രത്യേക പ്രദേശത്തുനിന്നും ഗ്രാമ പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. മരിച്ചവരില്‍ നിന്നുയര്‍ത്ത യേശുവിന്റെ കഥകള്‍ പോലെ തന്നെ അനേക പേഗന്‍ ദൈവങ്ങളുടെ കഥകളുമുണ്ട്.

യേശുവിന്റെ ഉയര്‍പ്പും പേഗന്‍ ദൈവങ്ങളുടെ ഉയര്‍പ്പും വ്യത്യസ്ഥ രീതികളിലായിട്ടാണ് അറിയപ്പെടുന്നത്. പേഗന്‍ ദൈവങ്ങള്‍ യേശുവിനെപ്പോലെ ചരിത്രത്തിലുള്ളവരല്ല. ' ഒരിക്കല്‍ ഒരിടത്ത് സംഭവിച്ചുവെന്നേ' പുരാണ പെഗനീസ ദേവന്മാരെ വാഴ്ത്താന്‍ സാധിക്കുള്ളൂ. എന്നാല്‍ യേശുവിന്റെ ഉയര്‍പ്പ് പ്രത്യേക ഒരു കാലഘട്ടത്തിലും ചരിത്രത്തിന്റെ അതിര്‍ വരമ്പിലുമായിരുന്നു. രണ്ടാമത് പേഗന്‍ ദൈവങ്ങളുടെ കഥ തെളിവുകളില്ലാത്ത കെട്ടുകഥകളായി കരുതുന്നു. യേശുവിന്റെ കഥ ഒരത്ഭുതമായി ശിക്ഷ്യഗണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുവിനെ കെട്ടുകഥകളെക്കാളുപരി അമാനുഷ്യനായ ഒരു ദിവ്യനായി, സാമൂഹിക വിപ്ലവകാരിയായി, ദരിദ്രരുടെ കണ്ണീരൊപ്പുന്നവനായി, രോഗികള്ക്കും ദുഖിതര്‍ക്കും ആശ്വാസമായി കരുതുന്നു. എത്രയെത്ര അന്വേഷിച്ചാലും യേശുവിനെപ്പറ്റിയുള്ള ഗവേഷണം തീരില്ല.

ഒരു കാര്യം ചിന്തിക്കണം, യേശുവിന്റെ ഉയര്‍പ്പ് കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി മാറ്റമില്ലാതെ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അവിടുത്തെ സന്ദേശങ്ങള്‍ ശക്തമായിത്തന്നെ മാനവ ഹൃദയങ്ങളില്‍ നിലനില്ക്കുന്നു. അതിന്റെ മാറ്റൊലി മനുഷ്യ ജാതികളില്‍ അത്യുജ്ജലമായിരുന്നു. ആട്ടീസ്, അഡോണി , ഒസിറീസ് എന്നീ പേഗന്‍ ദൈവങ്ങളെ അധികമാര്‍ക്കും അറിഞ്ഞു കൂടാ. അവരുടെ കെട്ടു കഥകള്‍ നിലനില്‍ക്കുന്നുമില്ല. കെട്ടുകഥകള്‍ക്കുപരി 'ആട്ടീസ്' എന്ന ദേവന്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ ചികയാനും സാധിക്കില്ല. പേഗന്‍ കെട്ടുകഥകള്‍ എക്കാലവും അവ്യക്തമായിരുന്നു. സന്മാര്‍ഗ നിലവാരം പുലര്‍ത്തുന്ന കഥകളായിരുന്നില്ല. വിജ്ഞാനപ്രദമോ ചിന്തനീയമായ കഥകളോ താത്ത്വികമോ ആയിരുന്നില്ല. യേശുവിന്റെ ഉയര്‍പ്പെന്നുള്ള കഥ കുടിലുതൊട്ട് കൊട്ടാരം വരെ ചരിത്രതാളുകളില്‍ മാറ്റമില്ലാതെ തിളങ്ങി നില്ക്കുന്നു. ലോകമുള്ളടത്തോളം യേശുവെന്ന പ്രഭയ്ക്ക് മങ്ങലേല്‍ക്കില്ല.

യേശുവിന്റെ ഉയര്‍പ്പെന്ന സന്ദേശം ശ്രവിക്കുന്നവന്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശ്വസിക്കുന്നു. യേശുവിന്റെ പുനരുദ്ധാരണം തങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നു സ്വയം പറയും. കെട്ടുകഥകള്‍ മാത്രം വിശ്വസിച്ച പഴങ്കാല ദൈവങ്ങളില്‍ നിന്നും വ്യത്യസ്തനായി യേശുവെന്ന ദേവന്‍ പുതിയ ഉണര്‍വും ഉന്മേഷവും നല്കും. അര്‍ത്ഥമില്ലാത്ത പ്രാചീന ദൈവങ്ങളെ മനസ്സില്‍നിന്നും നീക്കി സത്യവും അഹിംസയും സംസാരിക്കുന്ന യേശുവില്‍ ജനം ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നു. 'എനിയ്ക്കു ക്രിസ്തുവിനെ മതി, ക്രിസ്ത്യാനികളെ വേണ്ടായെന്ന്' ഗാന്ധിജി പറഞ്ഞു. യേശുവിന്റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെങ്കിലും 'ഉയര്‍പ്പെന്ന' കഥ അവിശ്വാസികള്‍ക്കും അെ്രെകസ്തവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. യേശുവിനെ ഉയര്‍പ്പിച്ച അതേ ദൈവം തന്നെയാണ് ഭാവനകള്‍ നിറഞ്ഞ പേഗന്‍ ദൈവങ്ങളെ ജനിപ്പിക്കുകയും ഉയര്‍പ്പിക്കുകയും ചെയ്തത്. അതെ ദൈവം തന്നെയാണ് പ്രപഞ്ച സൃഷ്ടാവും. യേശുവിന്റെ ഉയര്‍പ്പെന്ന ഭാവനയും സൃഷ്ടാവുമായി ബന്ധിപ്പിച്ചാലേ യേശുവില്‍ ദൈവ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ സാധിക്കുള്ളൂ.

എന്തുകൊണ്ട് സൃഷ്ടാവായ ദൈവം പ്രകൃതിയേയും മനുഷ്യ ജീവജാലങ്ങളേയും ജനന മരണങ്ങളോടെ സൃഷ്ടിച്ചുവെന്നു ചോദ്യമുയര്‍ന്നേക്കാം. അതിനുത്തരം, ദൈവം ഈ പ്രപഞ്ചം ശൂന്യതയില്‍നിന്നു സൃഷ്ടിച്ചുവെന്നാകാം. ജീവിതം പോലെ മരണവും സൃഷ്ടി കര്‍മ്മങ്ങള്‍ക്കൊപ്പമാകാം. നിത്യതയിലെ സൃഷ്ടികര്‍ത്താവ് നിത്യതയിലെ യേശുവിനെയും ഉയര്‍പ്പിച്ചു. അതേ നിത്യതയിലുള്ള യേശു വീണ്ടും വരുമെന്ന വിശ്വാസവും പുലര്‍ത്തുന്നു. ആദിയും അന്തവുമായവന്‍ വര്‍ത്തമാന കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഈസ്റ്റര്‍ മുട്ടകളും, ഈസ്റ്റര്‍ ബണ്ണിയും, ഉദയ സൂര്യനും വസന്തകാലാഘോഷങ്ങളും പുനര്‍ജീവിതത്തിന്റെ അര്‍ത്ഥസൂചക പഠനങ്ങളാണ്. ക്രിസ്ത്യന്‍ വിശ്വാസവും പേഗനീസവും ഒത്തൊരുമിച്ച ഒരു സംസ്‌ക്കാര പാരമ്പര്യം ഈസ്റ്ററിന്റെ പുരാവൃത്തത്തില്‍ നിഴലിച്ചിരിക്കുന്നതും കാണാം.
ഉയിര്‍പ്പിന്റെ ചരിത്രവും വിശ്വാസങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
andrew 2015-03-27 19:15:15
 a sweet slumber after a bottle of wine in the embrace of my beloved. In the morning i wake up like a new born wild horse- that is resurrection .
വായനക്കാരൻ 2015-03-27 19:38:22
Many men all over the globe wake up every morning resurrected like Andrew; only difference being they come home every night like a wild horse after a bottle of wine.
Ninan Mathullah 2015-03-28 04:13:18
Not just an article like this but many books were written in the past to prove that resurrection of Christ is not history. It is easy to refer such books and write and article, and then ignore the other side of it. The latest book is 'The Case for Christ' by Lee Strobel for counter arguments. It is easy to make a person pliable or to manipulate him once his value system is gone. It is the fear of consequence that prevent most from getting in to trouble or doing bad things. Once that fear of consequence is gone, it is easy to lead him into any direction. It is the readers job to find the Truth.
വിദ്യാധരൻ 2015-03-28 04:15:18
അല്ല ആണ്ട്രൂ അപഹാസ്യനല്ല 
ഇന്ന് ലോകത്ത് നടമാടും കാപട്യ നടാകം
ഒന്ന് തിരശ്ശീലമാറ്റി കാട്ടുന്നുയെന്നെയുള്ളൂ 
അന്ട്രൂസടിച്ചതൊരു വൈൻ ബോട്ടിലല്ലേ?
എന്നാൽ പുനരുദ്ധാന ദിനത്തിലെത്ര സത്യക്രിസ്ത്യാനികൾ
കുപ്പികൾ കുപ്പികൾ അകത്താക്കി നിലം പരിശാകുന്നു  ?
ഒരിക്കലുമെഴുന്നെറ്റു നിലക്കാൻ കഴിയാതെ 
ഒരിക്കലും പുനുരുദ്ധരിക്കാൻ കഴിയാതെ 
പാമ്പായി നിലത്തു കിടന്നിഴയുന്നു കഷ്ടം!

ABRAHAM 2015-03-27 20:43:25
എന്താണ് മിസ്റ്റർ ആണ്ട്രൂ? താങ്കള്ക്ക് വായന കൂടിയതിന്റെ മതിഭ്രമം ആന്ന്ഹോ? മറ്റുള്ളവരുടെ ചിന്തകളും അഭിപ്രായങ്ങളും താങ്കളെ പോലുള്ളവർക്ക് സീകരിക്കാൻ വയ്യ എങ്കിൽ വേണ്ട. സ്വയ്യം അപഹസ്യനകതിരിക്കു..
andrew 2015-03-28 10:57:03


Agree a lot to the information given by Mr. Joseph in this well coordinated article.

I share a lot with your findings in Vol.3 & 4 in ' A Bible for the Millennium”.

And for those who are not aware and got irritated by my comment please see few lines from the Liturgy after Easter-

'' വീഞ്ഞിന്‍ ലഹരി ഒഴിഞ്ഞൊരു പുരുഴനെയും പോല

കര്‍ത്താവ് ഇനാള്‍ മരണത്തെ വിട്ടു ഉണര്‍വോടെ.....”

മറ്റൊന്ന്‍

'' കര്‍ത്താ തന്‍ മണവാട്ടി ആയിടും സുദ്ധ സഭ ….''

to add to: so far there is no evidence of a historical Jesus. All christian scholars agree, but fanatics and faithful always disagree.''life of Jesus in this earth '' is only a story. A fable formulated to keep the faithful within the walls of church.

Church is a type of correctional facility. And the priests are the correction officers. And just like every where they too are human and so is corrupted. The prisoners wither away into the unknown with all the inferiority accumulated due to the burden of sin.

T. P. Mathew 2015-03-28 21:16:17
What Mr. Joseph believes?. In bottle or in snake or in bible or What? Don't think that you are too smart in writing any nonsense come across your finger tips. I think that what you wrote is utter nonsense. It is my opinion. T. P. Mathew
Anthappan 2015-03-28 21:44:56
It looks like T. P. Mathew is coming back from 'kanaavile Kalyaanm' Be careful man it is alsmost 1200PM.  This is just my opinion.  
andrew 2015-03-29 05:14:02

Mr. Joseph has written an article filled with historical facts and not fiction or his belief.

Belief is based on fiction, legends and fabrication. Once a believer turns to facts, truth, history and science; he or she rejects fiction.

Great writers are like light in a dark room. As soon as light comes ,darkness die.

Choice is yours. You can remain for your rest of life in darkness like the cave men in Plato's allegory or embrace light and get educated which leads to freedom and finally bliss. That is the kingdom of heaven in this earth. And the only heaven you can enjoy.

Heaven and hell after death is just a myth.

Tom abraham 2015-03-29 06:43:01
Yes, true Christians must accept the history of Easter, and still adhere to their Faith, serve their neighbours. Through their compassionate actions ,they have proved to be a non-violent, powerful movement beneficial to the World for peace.
വായനക്കാരൻ 2015-03-29 07:24:07
How the Grinch Stole Christmas! is a children's story by Theodor "Dr. Seuss" Geisel.

The Grinch is a bitter, grouchy, cave-dwelling creature with a heart "two sizes too small" who lives on snowy Mount Crumpit, a steep high mountain just north of Whoville, home of the merry and warm-hearted Whos. His only companion is his unloved, but loyal dog, Max. From his cave, the Grinch can hear the noisy Christmas festivities that take place in Whoville. Annoyed, he decides to stop Christmas from coming by stealing their presents, trees, and food for their Christmas feast. He crudely disguises himself as Santa Claus, and forces Max, disguised as a reindeer, to drag a sleigh to Whoville. Once there, the Grinch slides down the chimney and steals all of the Whos' Christmas presents, the Christmas tree, and the log for their fire. He is briefly interrupted in his burglary by Cindy Lou, a little Who girl, but concocts a crafty lie to effect his escape from her home.

The Grinch then takes his sleigh to the top of Mount Crumpit, and prepares to dump all of the presents into the abyss. As dawn breaks, he expects to hear the Whos' bitter and sorrowful cries, but is confused to hear them singing a joyous Christmas song instead. He puzzles for a moment until it dawns upon him that perhaps Christmas is more than presents and feasting: "Maybe Christmas, he thought, means a little bit more." The Grinch's shrunken heart suddenly grows three sizes larger. The reformed Grinch returns all of the Whos' presents and trimmings and is warmly invited to the Whos' feast, where he has the honor of carving the Roast Beast.
sudhir 2015-03-29 08:00:20
അമ്മാവാ എന്നെ തല്ലണ്ട ഞാൻ നന്നാകില്ല -  ആൻഡ്രു സാർ  അത് കേട്ടിരിക്കുമല്ലോ. തലക്ക് വെളിവില്ലാത്തവർക്ക് വേണ്ടി വില പിടിച്ച
സമയം എന്തിനു കളയുന്നു.  കുറച്ച് പേർക്കെങ്കിലും താങ്കളുടെ
വ്യാഖ്യാനങ്ങൾ മനസ്സിലാകുന്നു, അവർ അത് പ്രായോഗികമാക്കുന്നുവെന്നത്
എത്രയോ അഭികാമ്യം. നന്മകൾ നേർന്നുകൊണ്ട്,
Anthappan 2015-03-29 19:05:57

The message of Jesus is worthwhile to read and understand.   His ideas and teachings shook the foundation of religion.  They assassinated him.  I like the historical Jesus because he had all the qualities of a political leader.  He was shrewd and intelligent.  His approach to make changes in the system was entirely different from the normal course and tactics of politics.  His love to humanity cost him his life.  If we check the historical data, it is clearly evident in history.  Anyone who challenged the conventional political system, they lost their life.  The story of his birth, the story of him volunteering to die on the cross for saving the sinners were all sprung from crooks to distract the laymen from the original messages of Christ.   Do we have any escape from this confusion? I don’t think so; because we are in deep shit.   The deep shit created by the religion, protected by the educated crooks, and cultivated in the fertile brain of ignorant masses.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക