Image

ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 March, 2015
ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പളളിയിലെ ഈവര്‍ഷത്തെ പീഢാനുഭവ വാരാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കര കോര്‍എപ്പിസ്‌കോപ്പയുടേയും, ഡീക്കന്‍ ലിജു പോളിന്റേയും നേതൃത്വത്തില്‍ പൂര്‍ത്തിയായി.

ഓശാന ഞായര്‍ (മാര്‍ച്ച്‌ 29) രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും നടത്തും. തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്‌.

പെസഹായുടെ ആചരണങ്ങള്‍ ബുധന്‍ (ഏപ്രില്‍ 1) വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ വി. കുര്‍ബാനയും, ദുഖവെള്ളി (ഏപ്രില്‍ 3) രാവിലെ 8.30-ന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. ദുഖശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ വി. കുര്‍ബാനയും, ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ ഞായറാഴ്‌ച രാവിലെ 8.30-ന്‌ ആരംഭിക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ സ്‌നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ ഹാശാ ആഴ്‌ച ആചരണം സമാപിക്കും.

വിശുദ്ധ ശുശ്രൂഷകളില്‍ എല്ലാ ഇടവകാംഗങ്ങളും, സഭാ വിശ്വാസികളും ആദ്യാവസാനം പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ വികാരി സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജന്‍ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌) 630 808 6165, റെജിമോന്‍ ജേക്കബ്‌ (സെക്രട്ടറി) 847 877 6898, മാമ്മന്‍ കുരുവിള (ട്രഷറര്‍) 630 718 1077. റെജിമോന്‍ ജേക്കബ്‌ (സെക്രട്ടറി) അറിയിച്ചതാണിത്‌.
ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക