Image

ആകാശിന്റെയും വാണിയുടെയും കഥ പറയുന്ന ആകാശവാണി

ആശ എസ് പണിക്കര്‍ Published on 27 March, 2015
ആകാശിന്റെയും വാണിയുടെയും കഥ പറയുന്ന ആകാശവാണി
കേരളത്തിലെ അിറയപ്പെടുന്ന ഒരു കമ്പനിയുടെ ഉടമയാണ് ആകാശ്. ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയാണ് വാണി. ദമ്പതികളായ ആകാശിന്റെയും വാണിയുടെയും കഥ പറയുന്ന ചിത്രമാണ് ആകാശവാണി. ഇവര്‍ക്ക് ഒരു മകനുണ്ട്. കൊടൈക്കനാലില്‍ പഠിക്കുന്ന ആറുവയസുകാരന്‍. ഇവര്‍ മൂവരുമടങ്ങുന്ന കുടുംബത്തിലെ പ്രശ്‌നങ്ങളാണ് നവാഗത സംവിധായകനായ ഖൈസ് മിലന്‍ പറയുന്നത്. 

ആകാശ് -വാണി ദമ്പതികളുടെ ഉറ്റസുഹൃത്തുക്കളാണ് തോമസ്-മറിയ ദമ്പതികള്‍. പരസ്പരം വിട്ടുവീഴ്ചയില്ലാതെ വാശിയോടെ ജീവിക്കുന്ന ആകാശിന്റെയും വാണിയുടെയും ജീവിതത്തില്‍ തോമസ്-മറിയ ദമ്പതികള്‍ക്ക് വളരെ വലിയൊരു സ്വാധീനമുണ്ട്. ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും അതേതുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

ആകാശിനെ വിജയ് ബാബുവും വാണിയെ കാവ്യാ മാധവനും അവതരിപ്പിക്കുന്നു. രാഷ്ട്രീയക്കാരനും പിടിവാശിക്കാരനുമായ മാളിയേക്കല്‍  പ്രഭാകരനാണ് വാണിയുടെ അച്ഛന്‍. ലാലു അലക്‌സാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ത്. തോസായി വേഷമിടുന്നത് സപ്തമശ്രീ തസ്‌ക്കര എന്ന ചിത്രത്തിലെ പള്ളി വികാരിയെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയാണ്  തോമസിന്റെ ഭാര്യ മറിയമായി അഭിനയിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ സാന്ദ്രാ തോമസാണ്. 

ശ്രീജിത് രവി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ഒരു പറ്റം യുവാക്കളും ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ചലച്ചിത്ര മേഖലയില്‍ തങ്ങളുടെ മേല്‍വിലാസം കുറിക്കുന്നു. ഒരു കൊതുകു കണ്ട കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിനോദ് ആന്‍ഡ് വിനോദിന്റേതാണ് തിരക്കഥ. സബിന ഷാജഹാന്റെ ഗാനങ്ങള്‍ക്ക് അനില്‍ ഗോപാലന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഇന്ദ്രജിത്തിന്റേതാണ് ക്യാമറ. റോയല്‍ സ്‌പൈഡര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ അറയ്ക്കലാണ് ആകാശവാണിയുടെ നിര്‍മാണം
ആകാശിന്റെയും വാണിയുടെയും കഥ പറയുന്ന ആകാശവാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക