Image

യമുന സത്യനാഥന്റെ സംസ്‌കാരവും പൊതുദര്‍ശനവും ശനിയാഴ്ച

Published on 26 March, 2015
യമുന സത്യനാഥന്റെ സംസ്‌കാരവും പൊതുദര്‍ശനവും ശനിയാഴ്ച
വാഷിംഗ്ടണ്‍, ഡി.സി: എഴുത്തുകാരനും മുന്‍ ഇന്ത്യന്‍ റവന്യു സര്‍വീസ് ഓഫീസറുമാര സത്യന്‍ ആച്ചത്തിന്റെ ഭാര്യ നിര്യാതയായ മിനിയുടെ (യമുന സത്യനാഥന്‍-52) സംസ്‌കാരം ശനിയാഴ്ച (മാര്‍ച്ച് 28) രാവിലെ നടക്കും. പൊതുദര്‍ശനവും സംസ്‌കാരവും രാവിലെ 9 മുതല്‍ 11 വരെ: ഫിലിപ്പ് ഡി. റൈനള്‍ഡി ഫ്യൂണറല്‍ ഹൗസ്, 9241 കൊളംബിയ ബുലവാര്‍ഡ്, സില്‍ വര്‍ സ്പ്രിംഗ്, മെരിലാണ്ട്-20910 (301) 585-4050.
പാലക്കാട് കഴനി കവിശേരി വീട്ടില്‍ കമഡോര്‍ എം. രാമചന്ദ്രയുടെയും പരേതയായ ഗിരിജാ രാമചന്ദ്രയുടെയും ഏക സന്താനമാണു. 1988-ല്‍ അമേരിക്കയിലെത്തി. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്റെ മുന്‍ വൈസ് പ്രസിഡന്റാണു.
ഏക പുത്രി മായാ സത്യനാഥന്‍.
ത്ശൂര്‍ സ്വദേശിയായ സത്യന്‍ അഞ്ചു പുസ്തകങ്ങളുടെ കര്‍ത്താവാണു. കെ.എ.ജി.ഡബ്ലിയു. മുന്‍ പ്രസിഡന്റാണു.
യമുന സത്യനാഥന്റെ സംസ്‌കാരവും പൊതുദര്‍ശനവും ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക