Image

ദിലീപിന്റെ നായികയായി നിഖില വരുന്നു; ചിത്രം അരങ്ങേറ്റം. 24*7

Published on 26 March, 2015
ദിലീപിന്റെ നായികയായി നിഖില വരുന്നു; ചിത്രം അരങ്ങേറ്റം. 24*7

2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വെള്ളി വെളിച്ചത്തിലെത്തിയ നിഖില വിമല്‍ ആദ്യമായി നായികയാകുന്നു. ശ്രീബാല കെ. മേനോന്‍ ആദ്യമായി സ്വതന്ത്ര സംവിധായകയാകുന്ന പുതിയ ചിത്രത്തിലൂടെയാണ് നിഖിലയുടെ നായികയായുള്ള അരങ്ങേറ്റം. 24*7 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഭാഗ്യദേവത' എന്ന ചിത്രത്തില്‍ ജയറാമിന്റെ ഇളയ സഹോദരിയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന് ശേഷം ചില തമിഴ് ചിത്രങ്ങളിലും നിഖില അഭിനയിച്ചിരുന്നു. 

മാദ്ധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ളൊരു പ്രണയ കഥയാണ്  24*7. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ചിത്രത്തില്‍ ചാനല്‍ അവതാരകന്റെ വേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്. സുഹാസിനിയും വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും എഴുത്തുകാരി കൂടിയായ ശ്രീബാലയാണ്. ദിലീപിന്റെ നിര്‍മാണ കന്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീനിവാസന്‍, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശി കുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടാകും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക