Image

ഇല്ലീഗല്‍ ടെലിവിഷന്‍ സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ എതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട്‌

Published on 25 March, 2015
ഇല്ലീഗല്‍ ടെലിവിഷന്‍ സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ എതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട്‌
അനധികൃതമായി കാണുന്ന ഉപഭോക്താക്കളും സൂക്ഷിക്കാന്‍ അമേരിക്കന്‍ പോലീസിന്റെയും ഗവണ്മെന്റ്‌ എജന്‍സികളുടെയും നിര്‍ദേശം

നോര്‍ത്ത്‌ അമേരിക്കയിലും മറ്റു രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്ന അനധികൃത സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്കെതിരെ അംഗീകൃത ടെലിവിഷന്‍ വിതരണ ശ്രൃംഖലക്കാരുടെ കൂട്ടായ്‌മ അമേരിക്കയിലെ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത്‌ അറ്റ്‌ലാന്റ കേന്ദ്രമായുള്ള ഒരു കമ്പനിയുടെ വിശദ വിവരങ്ങള്‍ പോലീസിന്‌ കൈമാറിയതിനെ തുടര്‍ന്ന്‌ അമേരിക്കന്‍ പോലീസ്‌ ഇടപെട്ടു ഇത്‌ നടത്തിയവര്‍ക്കെതിരെ നിയമ നടപടി എടുത്തതിന്റെ പിന്നാലെയാണ്‌ അനധികൃത വിതരണ കമ്പനികള്‍ക്ക്‌ എതിരെ കേസ്‌ ഫയല്‍ ചെയ്‌തത്‌.

അമേരിക്കയിലുള്ള മലയാളം ചാനലുകള്‍ കാണുന്നവര്‍ ഇതേപറ്റി ബോധവാന്മാരാകണമെന്നും ഇല്ലീഗല്‍ ആയി വില കുറച്ചു നല്‍കുന്ന കമ്പനികളുടെ വരിക്കരാകുന്നതും ചാനലുകള്‍ കാണുന്നതും ഗുരുതര കുറ്റമാണെന്നും അവരും പോലീസിന്റെ നിരീക്ഷണത്തില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അനധികൃതമായുള്ള സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ പരസ്യപ്പെടുത്തുന്ന മേല്‍വിലാസമോ ടെലിഫോണ്‍ നമ്പരോ ഇല്ലാത്തവരാണ്‌ അത്‌ കൊണ്ട്‌ തന്നെ അവരെ കണ്ടു പിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഉപഭോക്താവിനെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തണ്ട സാഹചര്യമാണുള്ളതെന്ന്‌ പോലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ പൂര്‍ണവിവരങ്ങള്‍ പോലീസിന്‌ കിട്ടാനുള്ള സാധ്യതയും ഉണ്ടെന്നുള്ള കാര്യം പോലീസ്‌ എജന്‍സികള്‍ പറയുകയുണ്ടായി.

കൂടാതെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കുമ്പോള്‍ അതിന്റെ ദുരുപയോഗം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ബ്യൂറോയും ഇത്‌ അമേരിക്കയില്‍ എങ്ങും അന്വേഷണം ഊര്‌ജിതപ്പെടുത്തി. അമേരിക്കന്‍ മലയാളികളുടെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഷോപ്പിംഗ്‌ നടത്തി വന്‍ തുകകളുടെ തട്ടിപ്പ്‌ നടത്തിയതിനെ തുടര്‍ന്നാണ്‌ സൈബര്‍ ക്രൈം വിഭാഗം ഇടപെട്ടത്‌.

ഇത്തരത്തില്‍ ഒക്കലഹോമ സംസ്ഥാനത്ത്‌ നിന്ന്‌ ഇല്ലീഗല്‍ സ്‌ട്രീമിംഗ്‌ കമ്പനി വഴി ചാനലുകള്‍ കാണാന്‍ തുടങ്ങിയ സെബാസ്റ്റ്യന്‍ തേന്‍കാട്ടില്‍ എന്ന വരിക്കാരന്‍ തന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ ആദ്യത്തെ 2 മാസം 8 ഡോളര്‍ 99 സെന്റ്‌റ്‌ ചാര്‍ജ്‌ ചെയ്യുകയും പിന്നീട്‌ 159.99 കാണുകയും അതെ മാസം തന്നെ അറിയാത്ത ഹോം ഷോപ്പിംഗ്‌ നെറ്റുവ ര്‍ക്കില്‍ നിന്ന്‌ 268.77 ഡോളര്‍ ചാര്‍ജ്‌ ചെയ്‌തത്‌ കണ്ടപ്പോള്‍ ഉടനെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയെ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയപ്പോളാണ്‌ ചതി മനസ്സിലയലത്‌.

ഈ അടുത്ത സമയത്ത്‌ ഹൈദരാബാദ്‌: അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി 15 രാജ്യങ്ങളില്‍ പ്രചാരമുള്ള ജാഡൂ ടി.വി.യുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെ ഇല്ലീഗല്‍ സ്‌ട്രീമിംഗ്‌ നടത്തുന്നതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്‌തു ജയിലിലടച്ചിരുന്നു.

അമേരിക്കയിലും ഇത്‌ പോലെ മലയാളം ചാനലുകള്‍ അനധികൃതമായി നല്‌കുന്ന കമ്പനികള്‍ പ്രവര്‌ത്തിക്കുന്നതായും ഈ കമ്പനികള്‍ക്കെതിരെയും ഗവണ്മെന്റ്‌ ഏജന്‍സികള്‍ നോട്ടമിടുന്നതായും പോലീസ്‌ നേരത്തെ അറിയിച്ചിരുന്നു അതിന്റെ പച്ചാതലത്തിലാണ്‌ ഈ നടപടിക്കു ടെലിവിഷന്‍ വിതരണ ഏജന്‍സികളുടെ കൂട്ടായ്‌മ നടപടിക്കു തുടക്കം കുറിച്ചത്‌. ചാനല്‍ കമ്പനികള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വരി സംഖ്യയില്‍ കുറച്ചു ചാനലുകള്‍ വില്‌ക്കുന്ന എല്ലാ കമ്പനികളും ഇല്ലിഗല്‍ ആണെന്ന വാസ്‌തവവും അറിയിച്ചു.

പോലീസിലെ സൈബര്‍ െ്രെകം വിംഗ്‌ സെക്കന്‍ഡറാബാദില്‍ തിരുമലഗേരിയില്‍ നടത്തിയ റെയ്‌ഡിലാണു നാലു പേരെ അറസ്റ്റ്‌ ചെയ്‌തത്‌. ഒരു എഞ്ചിനീയര്‍, ടെലികോളര്‍, വെബ്‌ ഡിസൈനര്‍, എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ഇല്ലീഗല്‍ ടെലിവിഷന്‍ സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ എതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട്‌ ഇല്ലീഗല്‍ ടെലിവിഷന്‍ സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ എതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട്‌ ഇല്ലീഗല്‍ ടെലിവിഷന്‍ സ്‌ട്രീമിംഗ്‌ കമ്പനികള്‍ക്ക്‌ എതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക