Image

ഫോമാ- കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ

Published on 25 March, 2015
ഫോമാ- കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ
ബാള്‍ട്ടിമോര്‍: ഫോമാ - കെ.എ.ജി.ഡബ്ല്യു സംയുക്ത സംരംഭമായ ടാലന്റ്‌ ടൈമിന്‌ തിരിതെളിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ സംരംഭത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിന്‌ ഫോമയും കെ.എ.ജി.ഡബ്ല്യുവുമായി മെയ്യോടു മെയ്യരുമി തോളോടു തോളുരുമി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ തലസ്ഥാന നഗരിയുടെ പ്രാന്ത പ്രാദേശങ്ങളിലെ മറ്റ്‌ സംഘടനകളായ കൈരളി ഓഫ്‌ ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ വാഷിംഗ്‌ടണും തയാറായിക്കഴിഞ്ഞു.

നൂറുകണക്കിന്‌ ബാല- യുവജനങ്ങളാകും വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ മാറ്റുരയ്‌ക്കുക. ദേശീയ തലത്തിലെ മലയാളി കൂട്ടായ്‌മയുടെ മാറ്റുരയ്‌ക്കല്‍ കൂടിയാകും ഈ മഹാ സംഭവം. മാര്‍ച്ച്‌ 28, ഏപ്രില്‍ 18 തീയതികളിലാണ്‌ പരിപാടി അരങ്ങേറുക. ഒരിക്കല്‍ക്കൂടി എല്ലാ മലയാളികള്‍ക്കും തലസ്ഥാന നഗരിയിലേക്ക്‌ ഫോമയുടേയും കെ.എ.ജി.ഡബ്ല്യുവിന്റേയും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: fomaa.com/kagw.com

മോഹന്‍ മാവുങ്കല്‍, ഫോമാ ന്യൂസ്‌ ടീം
ഫോമാ- കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ
ഫോമാ- കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ
ഫോമാ- കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക