ടൊറന്റോ : കഴിഞ്ഞ ജനുവരി 24 നു ആരംഭിച്ചു മാര്ച് 21 ശനിയാഴ്ച സമാപിച്ച കിഡ്സ്
ഫെസ്റ്റ് 2015 നിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും
സമ്മാനിച്ചു .ശനിയാഴ്ച വൈകിട്ട് അഞ്ചിനു സമാജം സെന്ററില്‍ പ്രസിഡണ്ട്
ശ്രീ.കുര്യന് പ്രകാനതിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിഷിഷ്ട് അതിഥികളായി
ശ്രീ.ജോബ്സന് ഈശോ (പാര്‍ലമെന്റ് എം.പി സ്ഥാനാര്‍ഥി ),ഫാദര്‍ മാക്സിം ജോണ്‍
,ശ്രീ.ലാല്‍ജി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു .
ഏറ്റവും കൂടുതല്‍ ഡാന്‍സ്
ഇനങ്ങളില്‍ പങ്കെടുത്തു കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടിക്കുള്ള `നാട്യ രത്ന'
അവാര്‍ഡ് അമൃത ജയപാല്‍ കരസ്ഥമാക്കി .ഫാദര്‍ മാക്ക്സിം ജോണ്‍,ശ്രീ.ജോബ്സന്
എന്നിവര്‍ വിജയികള്കുള്ള സര്റ്റിഫികറ്റുകളും ,അവാര്‍ഡുകള്‍ ശ്രീ.കുര്യന്
പ്രകാനവും വിതരണം ചെയ്തു.ചടങ്ങില്‍ സെക്രടറി ശ്രീ,ഗോപു സ്വാഗതവും,ശ്രീ.തോമസ്
(ട്രെഷറര്‍) ശ്രീ.ജയപാലാന്,ശ്രീമതി,രോഷ്നി അമ്പാട്ട് ,ശ്രീ.ലാലാജി ജോണ്‍
എന്നിവര്‍ ആശംസയും അര്‍പിചു .ഫെസ്റ്റിന്റെ വിജയത്തിനായി പ്രയത്നിച്ച കിഡ്സ് വേദി
പ്രവര്‍ത്തകര്‍കും ,മറ്റു അഭ്യുതയ കാംഷികള്കും പ്രസിഡണ്ട് പ്രത്യേകീ നന്ദി
രേഘപ്പെടുത്തി .തുടര്‍ന്നു വിവിധ കലാപരിപാടികളോടെ രണ്ടു മാസക്കാലമായി കാനഡയിലെ
മലയാളി കുട്ടികളുടെ സര്‍ഗവാസന മാറ്റുരച്ചു നടന്നു വന്നിരുന്ന കിഡ്സ് ഫെസ്റ്റ്
മാമാംഗത്തിനു തിരശ്ശീല വീണു.