Image

മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 22 March, 2015
മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
 









കാന്തനാം വെറുമൊരു കാവലാളല്ലാതെ
ഭ്രാന്തനാമൊരു ജാര കാമുകനാകുവാന്‍ മോഹം
രാത്രിതന്‍ മാന്ത്രിക സൗന്ദര്യമാസ്വദിച്ചൊരു
യാത്രികനാകുവാനെന്‍ തീക്ഷ്ണദാഹം

 സന്ധ്യമയങ്ങുന്ന നേരത്തു മിങ്ങാതനങ്ങാതെ
അന്ധനെപ്പോല്‍ കാലുകളമര്‍ത്തി മെല്ലെ
തട്ടിയും മുട്ടിയും മറ്റാരുമറിയാതെന്റെയാ-
കുട്ടിക്കുറുമ്പിതന്‍ വീടണഞ്ഞീടേണം

 മെല്ലെയീ കരങ്ങളിലൊതുങ്ങുമ്പോളവളൊരു
മുല്ലവള്ളിയായെന്നില്‍ പടരുമെന്റെ തങ്കം
ഏകാന്തതയുടെ വേദനയൊക്കെയും മറന്നൊരു
ശോകാന്ത സന്തോഷത്തേരിലേറും  ഞങ്ങള്‍

 എങ്കിലുമെന്നുടെ വാമഭാഗത്തിന്റെ നൊമ്പരം
ചങ്കിലൊരമ്പായാഞ്ഞു  തറയ്‌ക്കുന്ന നേരം
വേണ്ടാത്ത മോഹമൊക്കെയുപേക്ഷിച്ചൊരു കരി-
വണ്ടായാ മധുപാത്രം തേടി മടങ്ങും ഞാന്‍!
മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക