Image

ബന്ദ്‌ അഥവാ പണിമുടക്ക്‌ (എം.ടി. ആന്റണി)

Published on 24 March, 2015
ബന്ദ്‌ അഥവാ പണിമുടക്ക്‌ (എം.ടി. ആന്റണി)
പണിമുടക്കെന്ന ട്രെയ്‌ഡ്‌ യൂണിയന്‍ സമരതന്ത്രംപോലെ പൊതുജനങ്ങള്‍ക്കു വളരെ പ്രിയങ്കരമായ വേറൊരു തന്ത്രവുമില്ല . പറയുന്നതില്‍ തുറന്നു പറയുന്നതില്‍ വഴക്കുവണ്ട ,ക്ഷമിക്കണം . ഇഡ്യാരാജ്യത്ത്‌ പണിയെടുക്കാന്‍ കഠിന പ്രയത്‌നം ചെയ്യാന്‍ വളരെ വൈമുഖ്യമാണ്‌ , കേരളത്തില്‍ വളരെ പ്രത്യേകിച്ചും . കേരളത്തില്‍ പണിയെടുക്കാന്‍ ഒട്ടും താല്‍പര്യമില്ല . കേരളീയര്‍ ഗള്‍ഫില്‍ പോയാല്‍ ജോലി ചെയ്യും .. കേരളത്തില്‍ ജോലി ചെയ്യാന്‍ ബീഹാറില്‍ നിന്നു തൊഴിലാളികളെ ഇറക്കുമതി ചെയ്യണം.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലൊരു പണിമുടക്ക്‌ പ്രഖ്യാപിച്ചപ്പോള്‍ അതൊരു പരിപൂര്‍ണ്ണ പരിപൂര്‍ണ്ണ വിജയമായതില്‍ അത്ഭുതപ്പെടാനുണ്‌ടോ ? ഇനി ഈ പണിമുടക്കിന്റെ അവി ശ്വസനീയമായ രണ്‌ടു വശങ്ങ
ളെപറ്റി ചിന്തിക്കാം. ആരാണ്‌ ബമ്പ്‌ പ്രഖ്യാപിച്ചത്‌ ?

പറഞ്ഞാല്‍ വിശ്വസിക്കാന്‍ വിഷമം . നിങ്ങള്‍ ബിജെപി എന്നൊരു പാര്‍ട്ടിയെപറ്റി കേട്ടിട്ടുണ്‌ടോ? ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ,അതേ അപ്പോള്‍ മാത്രം -ബിജെപിയെന്നൊരു പാര്‍ട്ടിയെപറ്റി നമ്മളൊക്കെ കേട്ടു .പക്ഷെ കേരളത്തില്‍ ബിജെപിഎന്നൊരു പാര്‍ട്ടിഉണ്‌ടായിരുന്നില്ല . പക്ഷെഅതല്ല പ്രശ്‌നം .ഇല്ലാത്ത പാര്‍ട്ടി പ്രഖ്യാപിച്ചാലും പണിമുടക്ക്‌ എപ്പോഴുംവമ്പിച്ച വിജയമാണ്‌ . എങ്ങനെ ജോലി ചെയ്യാതിരിക്കാം എന്ന ചിന്തയുമായിജീവിക്കുന്ന കേരളീയര്‍ക്ക്‌ ഇതിലും വലിയൊരു സുവര്‍ണ്ണാവസരം എങ്ങനെ കൈവരും .

ഇനി , എന്തിനാണ്‌ പണിമുടക്ക്‌? ദയവായി വിശ്വസിക്കുക-മന്ത്രി മാണി രാജിവെയ്‌ക്കണം.അതിനാണ്‌ ഒരു സ്റ്റെയ്‌റ്റ്‌ മുഴുവന്‍ പണിമുടക്കുന്നത്‌ .എന്താണ്‌ മാണി ചെയ്‌ത കുറ്റം?ബിജെപി പറയുക. മാണി മണി വാങ്ങിമാണി മണി വാങ്ങി എന്നകാര്യത്തില്‍ ഈ ലേഖകന്‍ഉപരി ഗവേഷണം നടത്തി .അതിന്റെ ഫലം ഞാനിവിടെരേഖപ്പെടുത്താം .

തമാശസാഹിത്യത്തിലെ കിരീടം വയ്‌ക്കാത്ത രാജാവാണ്‌നിങ്ങള്‍ക്കൊക്കെ സുപരിചിതനായ രാജു മൈലപ്ര . ശ്രീ മൈലപ്ര, കുഞ്ചനും സഞ്‌ജയനും, ശേഷം മലയാള ഭാഷ കണ്‌ട ഏറ്റവും മികച്ച തമാശ സാഹിത്യ സാമ്രാട്ടാണ്‌.അദ്ദേഹം ഏതു ലേഖനം എഴുതിയാലും ഒരു പൊടിപ്പന്‍ തലക്കെട്ടു വേണം . അങ്ങിനെയാണ്‌ ശ്രീ . മൈലപ്ര `മാണി മണി വാങ്ങി' തലക്കെട്ടുകണ്‌ടുപിടിച്ച്‌ ഉപയോഗിച്ചത്‌.എല്ലാ വാര്‍ത്ത ഏജന്‍സികളുംഈ രസകരമായ പ്രമാദമായതലക്കെട്ട്‌ ഏറ്റുപാടി .അങ്ങനെ മാണി - നിരപരാധിയായ മാണി കോഴക്കാരനായിമാറി.

മാണി , നമുക്കൊക്കെ അറിയാംമുഖ്യമന്ത്രിയാകാന്‍ ആറ്റ്‌ നോറ്റ്‌ ക്ഷീരബല നൂറ്റൊന്നാവര്‍ത്തിക്കുന്ന നട്ടെല്ലു വിദഗ്‌ധനാണ്‌ .

മുഖ്യമന്ത്രിയായാല്‍ ഒരുപക്ഷെ അദ്ദേഹം കോഴപരീക്ഷിച്ചെന്നു വരാം .പക്ഷെ..നൂറുകോടിയില്‍ കുറഞ്ഞ്‌ ആമുഖ്യ നേതാവ്‌ കോഴ വാങ്ങില്ല.ഏറ്റവും രസകരമായ ഒരു വശമുണ്‌ട്‌ . മാണിയേയും സരിതയേയും ത്രാസിന്റെ ഒരു തട്ടില്‍ഇട്ടിരിക്കുന്നു

ആരാണ്‌ ബിജെപിയിലെ കൗടല്യന്‍ - ഹര്‍ത്താല്‍ പോലെഇത്രയും നിരുത്തരവാപരമായഒരു ട്രെയ്‌ഡ്‌ യൂണിയന്‍ സമരതന്ത്രമില്ല . ബിജെപിക്ക്‌ കേരളത്തില്‍ മേല്‍വിലാസമില്ല.കേരളത്തില്‍ കാലുകുത്താന്‍ഒരു സംരഭം കുറിക്കാന്‍ ഒരു ബന്ത്‌, പണിമുടക്ക്‌ തിരഞ്ഞെടുത്തു . അതിനപ്പുറം ഈ ബന്ദ്‌- നാട്ടില്‍ അരാജകത്വംവരുത്താന്‍ മാത്രം ഒരു തന്ത്രമാണ്‌ . കേരളീയര്‍ ഈവലയില്‍പെട്ടുപോയി .മാണി തൊലിക്കട്ടിയില്‍ആരുടെയും പിന്നിലല്ല. ഇതു പോല പത്തു ബന്തു സംഘടിപ്പിച്ചാലും മാണി കുലുങ്ങില്ല.

ബന്ദ്‌ അഥവാ പണിമുടക്ക്‌ (എം.ടി. ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക