Image

ആദി ശങ്കറിന്‌ `മലയാളി രത്‌ന' അവാര്‍ഡ്‌

Published on 21 March, 2015
ആദി ശങ്കറിന്‌ `മലയാളി രത്‌ന' അവാര്‍ഡ്‌
കാനഡ : ബ്രാംപ്‌റ്റന്‍ മലയാളി സമാജം സംഘടിപ്പിച്ച കിഡ്‌സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ആദി ശങ്കര്‍ `മലയാളീ രത്‌ന' അവാര്‍ഡ്‌ കരസ്ഥമാക്കി .കഴിഞ്ഞ രണ്ടുമാസക്കാലം ആയി സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിയായി സമാജം വിവിധ ഇനങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുത്തു ആദി ഏറ്റവും കൂടുതല്‍ പോയിന്റ്‌ കരസ്ഥമാക്കുക ആയിരുന്നു. പങ്കെടുത്ത 16 ഇനങ്ങളില്‍ 14 ഒന്നാം സ്ഥാനങ്ങളും, 2 രണ്ടാം സ്ഥാനവും കരസ്ഥമാക്കി 76 പോയിന്റുകളോടെ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആദി മറ്റു രണ്ടു വിഭാഗങ്ങളെക്കാളും മുന്നിലെത്തുക ആയിരുന്നു. ബ്രാംറ്റന്‍ സമാജം സെന്ററില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡണ്ട്‌ ശ്രീ.കുര്യന്‍ പ്രാകാനം അവാര്‍ഡ്‌ സമ്മാനിച്ചു. ശ്രീ. ജൊബ്‌സന്‍ ഈശോ, (കനേഡിയന്‍ പാര്‍ലമെന്റ്‌ എം പി സ്ഥാനാര്‍ത്ഥി) ഫാദര്‍ മാക്‌സിന്‍ ജോണ്‍ എന്നിവര്‍ സര്‍ട്ടിഫികറ്റ്‌കളും വിതരണം ചെയ്‌തു. കാനഡയിലെ എല്ലാ മലയാളി കുട്ടികള്‍കും പ്രചോദനവും ,മാതൃകയും ആണ്‌ ആദിയുടെ കഠിന അദ്വാനവും, വിജയവും എന്ന്‌ ശ്രീ.കുര്യന്‍ പ്രകാനം, ഫാദര്‍ മാക്‌സിന്‍, ശ്രീ, ജൊബ്‌സന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കേരളീയ സംസ്‌കാരവും, കലകളും, മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക്‌ പകര്‌ന്നു കൊടുക്കുന്നതിനു ബ്രാംറ്റന്‍ മലയാളി സമാജം നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഒന്നാണ്‌ കിഡ്‌സ്‌ ഫെസ്റ്റ്‌. കാനഡയിലെ വിവിധ കലാ മത്സരങ്ങളില്‍ ആദി സമ്മാന അര്‍ഹന്‍ ആയിട്ടുണ്ട്‌. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആദി സ്‌കൂള്‍ ആര്‍ട്ട്‌ കൗണ്‍സില്‍ മെമ്പര്‍, ചെസ്സ്‌ ക്ലബ്‌ ലീഡര്‍, സ്‌കൂള്‍ മാസ്‌റെര്‍ ഓഫ്‌ സെറിമണീസ്‌, ബ്രാംറ്റന്‍ മലയാളി സമാജം കിഡ്‌സ്‌ വേദി വൈസ്‌ ചെയര്‍, ഗ്രീന്‍ ക്ലബ്‌ മെമ്പര്‍, സ്‌കൂള്‍ ഡ്രാമ ക്ലെബ്‌ മെമ്പര്‍ എന്നിങ്ങനെ നിരവധി കലാ കായിക ക്ലബുകളിലും, കമ്മിറ്റികളിലും പ്രവര്‍ത്തിച്ചു വരുന്നു. ചെറിയ ക്ലാസ്സുകള്‍ മുതല്‍ തുടര്‍ച്ചയായി പഠനത്തില്‍ എ പ്ലസ്‌ നിലവാരവും, സ്‌കൂള്‍ ഫസ്റ്റും നിലനിര്‍ത്തി വരുന്ന ആദിക്ക്‌ അസ്‌ട്രോനറ്റ്‌ ആകാനാണ്‌ ആഗ്രഹം.

എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളും കാനഡയില്‍ സ്ഥിരതാമസക്കാരും ആയ ജയശങ്കര്‍, ലൗലി ദമ്പതികളുടെ ഏക പുത്രന്‍ ആണു പത്തു വയസ്സുള്ള ആദി ശങ്കര്‍.
ആദി ശങ്കറിന്‌ `മലയാളി രത്‌ന' അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക