Image

സമാധാനദൂതന്‍ (അനുസ്‌മരണ കവിത: ശാന്തമ്മ വര്‍ഗീസ്‌, പട്ടശ്ശേരില്‍, മണര്‍കാട്‌)

Published on 21 March, 2015
സമാധാനദൂതന്‍ (അനുസ്‌മരണ കവിത: ശാന്തമ്മ വര്‍ഗീസ്‌, പട്ടശ്ശേരില്‍, മണര്‍കാട്‌)
പൗരസ്‌ത്യദേശത്തിലെ ക്രൈസ്‌തവ ചരിത്രത്തില്‍
യുഗപ്രഭാവനാണ്‌ സഖാ പ്രഥമന്‍ ബാവ.
പ്രാര്‍ത്ഥനാ മനുഷ്യനായ്‌ ഭൂമിയില്‍ ജീവിച്ചിട്ട്‌
പ്രഭാപൂര്‍ണ്ണനായ്‌ ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
മധ്യപൂര്‍വ്വ ദേശത്തെ വിപ്ലവമാര്‍ഗ്ഗങ്ങളില്‍
മങ്ങാതെ നിലനിന്ന കര്‍മ്മയോഗിയാം ബാവ
അസമാധാനത്തിന്റെ ഈറ്റില്ലമായ്‌ മാറിയ
ഇറാക്കും, സിറിയയും ശ്രേഷ്‌ഠന്റെ കര്‍മ്മഭൂമി.
ആ, സമാധാന ദൂതന്‍ ഉച്ഛൈസ്വരം ഘോഷിച്ചു
ദൈവീക സമാധാനം പാരിനെ നിലനിര്‍ത്തും
സഭയും സമുദായവും ഭിന്നമല്ലെന്നുറപ്പില്‍
ബൈബിളിനൊപ്പം മറ്റു ഗ്രന്ഥങ്ങളും പഠിച്ചു.
കാത്തലിക്‌ സഭയുമായ്‌ കൂദാശകള്‍ പങ്കിടുവാന്‍
ആത്മീയ ധൈര്യത്തോടെ നിയമത്തില്‍ ഒപ്പുവെച്ചു.
മലങ്കര യാക്കോബായ സഭയെ ഉദ്ധരിച്ച
പുണ്യവാനായ ബാവ നമ്മുടെ അഭിമാനം
വിനയവും ലാളിത്യവും മുഖമുദ്രയാക്കിക്കൊണ്ട്‌
സ്‌നേഹവും കരുണയും ലോകര്‍ക്കു സമ്മാനിച്ചു
ആ തിരുശേഷിപ്പുകള്‍ ക്രൈസ്‌തവ സഭയ്‌ക്കാകെ
ഉണര്‍വ്വും ഉന്മേഷവും ശാന്തുയും പകരട്ടെ.

2014 മാര്‍ച്ച്‌ മാസം ഇരുപത്തൊന്നാം തീയതി കാലം ചെയ്‌ത പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ സഖാ പ്രഥമന്‍ അവര്‍കളുടെ തൃപ്പാദത്തിങ്കല്‍ വിനയപുരസരം സമര്‍പ്പിക്കുന്നു.

ശ്രീമതി ശാന്തമ്മ വര്‍ഗീസ്‌, പട്ടശ്ശേരില്‍, മണര്‍കാട്‌

അതിസുന്ദരമായ ലളിത പദങ്ങള്‍കൊണ്ട്‌ ആസ്വാദകമനസ്സില്‍ പ്രകാശം പരത്തുന്ന ഒട്ടനവധി കവിതകളുടെ കര്‍ത്താവാണ്‌ കവയിത്രി. അധ്യയന കാലം മുതല്‍ കഥകളും കവിതകളും എഴുതി തുടങ്ങി. ദീര്‍ഘകാലം ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ശാന്തമ്മ ടീച്ചര്‍ കേരള സര്‍ക്കാരിന്റെ മികച്ച അധ്യാപികയ്‌ക്കുള്ള സംസ്ഥാനതല അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. വിവിധ ആനുകാലികങ്ങളിലും മാസികകളിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഔദ്യോഗിക രംഗത്തുനിന്നും വിരമിച്ചശേഷം ദൈവശാസ്‌ത്ര പഠനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തും അനുവാചകസദസുകളില്‍ കവിതാപാരായണവും സുവിശേഷഘോഷണവും നിര്‍വഹിക്കുന്ന കവയിത്രി വൈ.എം.സി.എ, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവയുടെ സജീവ പ്രവര്‍ത്തകകൂടിയാണ്‌. `സ്‌നേഹനൊമ്പരം' എന്ന കവിതാസമാഹാരമാണ്‌ പ്രഥമ കൃതി.

കാലം ചെയ്‌ത പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന `സമാധാനദൂതന്‍' എന്ന കവിത കവയിത്രിയുടെ നവരചനകളില്‍ ഒന്നാണ്‌. കോട്ടയം മണര്‍കാട്‌ സ്വദേശി.
സമാധാനദൂതന്‍ (അനുസ്‌മരണ കവിത: ശാന്തമ്മ വര്‍ഗീസ്‌, പട്ടശ്ശേരില്‍, മണര്‍കാട്‌)
സമാധാനദൂതന്‍ (അനുസ്‌മരണ കവിത: ശാന്തമ്മ വര്‍ഗീസ്‌, പട്ടശ്ശേരില്‍, മണര്‍കാട്‌)
ശാന്തമ്മ വര്‍ഗീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക