Image

ഏയ്ന്‍ജല്‍ മേരി ജോണ്‍ ടാലെന്റ്‌റ് സ്റ്റാര്‍.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 March, 2015
ഏയ്ന്‍ജല്‍ മേരി ജോണ്‍ ടാലെന്റ്‌റ് സ്റ്റാര്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ്  സീറോ മലബാര്‍ ദേവാലയത്തില്‍  അരങ്ങേറിയ 
അഞ്ചാമത് ഇന്റര്‍ പാരീഷ് ടാലന്റ് ഫെസ്റ്റ് (ഐപിടിഎഫ് 2015) നു തിരശീല വീണപ്പോള്‍ ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ്  സീറോ മലബാര്‍ ഇടവകയിലെ ഏയ്‌ന്ജല്‍ മേരി ജോണിനു   ടാലെന്റ്‌റ് സ്റ്റാര്‍ പുരസ്‌കാരം.  കൊപ്പേല്‍, ഗാര്‍ലാന്റ്, ഒക്കലഹോമ, ഹൂസ്റ്റന്‍, പേര്‍ലാന്റ്, മക്കാലെന്‍ , സാന്‍ ആന്റോണിയോ, ഓസ്റ്റിന്‍ എന്നീ  ടെക്‌സാസ്  ഒക്ലഹോമ റീജനിലെ  എട്ടു ദേവാലയങ്ങളില്‍ നിന്നു പ്രാഥമിക റൌണ്ട്കള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട 350 ല്‍ പരം കുട്ടികള്‍ പങ്കെടുത്ത ഈ സണ്‍ഡേ സ്‌ക്കൂള്‍ യുവജനോത്സവത്തിലാണ്   18  പോയിന്റ് നേടി ഏയ്ന്‍ജല്‍ ടാലെന്റ്‌റ് സ്റ്റാര്‍  പുരസ്‌കാരം നേടിയത്.


സോളോ സോംഗ് ഇംഗ്ലീഷ് , സോളോ  സോംഗ് മലയാളം , മോണോ ആക്ട് എന്നിനങ്ങളില്‍  ഒന്നാം സ്ഥാനവും, സോളോ ഫോക് ഡാന്‍സില്‍ രണ്ടാം സ്ഥാനവും,  ഗ്രൂപ്പ് ഡാന്‍സില്‍ മൂന്നാം  സ്ഥാനവും നേടി.

 ഹൂസ്റ്റണില്‍  മിസ്സൂറി സിറ്റിയില്‍ താമസിക്കുന്ന ജോണി പറമ്പുകാട്ടിലിന്റെയും  മേരി ജോണിന്റെയും മകളാണ് ആറാം ക്ലാസ്സുകാരിയായ ഏയ്ന്‍ജല്‍ . ശാലോമിന്റെ ഹൂസ്റ്റനിലെ  മുന് റീജണല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് ജോണി. തലശ്ശേരി തോമാപുറം ഇടവകാംഗം ആണ്.  ഏയ്ന്‍ജല്‍ ഇടവകയിലെ ഗാനശുശ്രൂഷകളിലും  സജീവമാണ്. കെജി യില്‍ പഠിക്കുന്ന ആന്റണിയാണ് ഏയ്ന്‍ജലിന്റെ സഹോദരന്‍.



ഏയ്ന്‍ജല്‍ മേരി ജോണ്‍ ടാലെന്റ്‌റ് സ്റ്റാര്‍.
ഹൂസ്റ്റണ്‍ ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ ഏയ്ന്‍ജലിനു ടാലെന്റ്‌റ് സ്റ്റാര്‍ പുരസ്‌കാരം സമ്മാനിക്കുന്നു.
ഏയ്ന്‍ജല്‍ മേരി ജോണ്‍ ടാലെന്റ്‌റ് സ്റ്റാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക