Image

സോഷ്യല്‍ സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് അമേരിക്കയില്‍ 112 വയസ് കഴിഞ്ഞവര്‍ ആറര മില്യണ്‍

ഏബ്രഹാം തോമസ് Published on 21 March, 2015
സോഷ്യല്‍ സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് അമേരിക്കയില്‍ 112 വയസ് കഴിഞ്ഞവര്‍ ആറര മില്യണ്‍
വാഷിങ്ടണ്‍ : അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി റിക്കാര്‍ഡുകള്‍ക്കനുസരിച്ച് ആറര മില്യണ്‍ പേര്‍ക്ക് 112 വയസ് പ്രായം. അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുകയും  ചെയ്യുന്നു. വാസ്തവത്തില്‍ ഇവരില്‍ വളരെ ചുരുക്കം ചിലര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുവാന്‍ ഇടയുളളു. കാരണം ലോകം മുഴുവനെടുത്താല്‍ തന്നെ ഇത്രയും പ്രായമുളളവര്‍ 42 പേരെ ഉളളു.

സോഷ്യല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇവരില്‍ എത്ര പേര്‍ മരിച്ചുപോയി എന്ന് രേഖകളില്ല. ഏറ്റവും പ്രായം കൂടിയവര്‍ മരിച്ചുപോയി എന്ന് രേഖകളില്ല. ഏറ്റവും പ്രായം കൂടിയ 1869 ല്‍ ജനിച്ച ആളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത് സോഷ്യല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമാണ്. ഇവരില്‍ 13 പേര്‍ക്ക് മാത്രമേ ഇപ്പോള്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുളളു. മറ്റുളളവരുടെയും സോഷ്യല്‍ സെക്യൂരിറ്റി നമ്പരുകള്‍ ഇപ്പോഴും സജീവമാണ്. അതിനര്‍ത്ഥം ഇതില്‍ ഒരു നമ്പര്‍ ഉപയോഗിച്ച് വേതനം റിപ്പോര്‍ട്ട് ചെയ്യാം, ബാങ്ക് അക്കൗണ്ട് തുറക്കാം, ക്രെഡിറ്റ് കാര്‍ഡ് സമ്പാദിക്കാം, വ്യാജമായി ഇന്‍കം ടാക്‌സ് റീ ഫണ്ട് നേടാം.

ദശകങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച 6.5 മില്യണ്‍ ഫയലുകള്‍ പരിശോധിച്ച് അവയ്ക്ക് മാറ്റങ്ങള്‍ വരുത്തി, കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുക ചെലവേറിയ കാര്യമാണ്.  സ്സഅന്നു കടലാസുകളിലും പുസ്തകങ്ങളിലുമായിരുന്നു വിവരങ്ങള്‍. 2006 മുതല്‍ 2011 വരെ 67,000 സോഷ്യല്‍ സെക്യൂരിറ്റി നമ്പരുകള്‍ ഉപയോഗിച്ചാണ് 3 ബില്യണ്‍ ഡോളറിലധികം വേതനം ടിപ്, സ്വയം തൊഴില്‍ വരുമാനം എന്നിവ റിപ്പോര്‍ട്ട് ചെയ്തത്. ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ 613  പ്രാവശ്യം ഉപയോഗിച്ചതായി കണ്ടെത്തി. നിയമവിരുദ്ധമായി രാജ്യത്ത്  ഉളളവര്‍ വ്യാജ സോഷ്യല്‍ സെക്യൂരിറ്റി നമ്പരുകള്‍ ഉപയോഗിച്ചാണ് പലപ്പോഴും ജോലി നേടാന്‍ ശ്രമിക്കുന്നതും വേതനം റിപ്പോര്‍ട്ട് ചെയ്യുന്നതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക