Image

നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍- അമേരിക്കന്‍ അസ്സോസയേഷന് പുതിയ നേതൃത്വം

പി. പി. ചെറിയാന്‍ Published on 21 March, 2015
നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍- അമേരിക്കന്‍ അസ്സോസയേഷന് പുതിയ നേതൃത്വം
ലോസ് ആഞ്ചലസ് : നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍-അമേരിക്കന്‍ അസ്സോസിയേഷന്‍ 18-മത് വാര്‍ഷീക പൊതുയോഗം 2014-2016 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച് 12, 13 തിയ്യതികളില്‍ കാലിഫോര്‍ണിയാ സെറിറ്റോസില്‍ ചേര്‍ന്ന ദ്വിദിന വാര്‍ഷീക യോഗത്തില്‍ പ്രസിഡന്റ് സുഭാഷ് റസ്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

്അശോക് മദന്‍(പ്രസിഡന്റ്), സുദീപ്(എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), അജോയ്, ബാബു കെ. പട്ടേല്‍, സതീശന്‍ നായര്‍(വൈസ് പ്രസിഡന്റുമാര്‍), മേരിലാന്റില്‍ നിന്നുള്ള യോഗേന്ദ്ര ഗുപ്ത(സെക്രട്ടറി), വാസു പവാര്‍(ജോ.സെക്രട്ടറി), മാക്കം സുബ്ബറാവു(ട്രഷര്‍) എന്നിവരും, റേച്ചല്‍ വര്‍ഗീസ്(ടെക്‌സസ്), അജ്ഞലി സച്ച്‌ദേവ്(വാഷിംഗ്ടണ്‍), ഡോ. സതീഷ് മിശ്ര(മേരിലാന്റ്), മാധവന്‍ നായര്‍(ഇല്ലിനോയ്‌സ്), രമേഷ്, സച്ചിന്‍, അശോക്  എന്നീ ഏഴുപേരെ ഡയറക്ടര്‍മാരായും പൊതുയോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

റീജിയണ്‍ വൈസ് പ്രസിഡന്റുമാരായി ഡോ.ഓംശര്‍മ്മ, വന്ദന ജിംഗന്‍, മിഹിര്‍ പട്ടേല്‍, രാജു റസ്ദന്‍, ലാവണ്യ റെഡ്ഡി, കേവല്‍ കണ്ട എന്നിവരെ നിയമിച്ചു. എന്‍.എഫ്.ഐ.എ. ഫൗണ്ടേഷന്‍ ചെയര്‍മാനായി ചന്ദു പട്ടേലിനെ തുടര്‍ന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. ഏജല ആനന്ദിനെ വുമണ്‍ അഫയേഴ്‌സ് ടാസ്‌കഫോഴ്‌സ് അധ്യക്ഷയായു യോഗം അംഗീകരിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ ഡോ. രാജന്‍ ആനന്ദ് ചൊല്ലികൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റു പറഞ്ഞു ചുമതലയില്‍ പ്രവേശിച്ചു.

നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍- അമേരിക്കന്‍ അസ്സോസയേഷന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക