Image

2014 ല്‍ മാത്രം ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചത് 900,000 യു.എസ്. വിസ

പി. പി. ചെറിയാന്‍ Published on 20 March, 2015
2014 ല്‍ മാത്രം ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചത് 900,000 യു.എസ്. വിസ
വാഷിംഗ്ടണ്‍ : 2014 ല്‍ മാത്രം ഇന്ത്യയിലെ യു.എസ്. എംബസികള്‍ 900,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയതായി വിസ അനുവദിച്ചു.

ഇന്ത്യയിലെ അമേരിക്കന്‍ എംബസി വക്താവാണ് ഈ വിവിരം (മാര്‍ച്ച് 19) വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അമേരിക്കയിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മാത്രം 2014 ല്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

10,0000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്നുണ്ടെന്നും, ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നാണെന്ന് വക്താവ് അറിയിച്ചു.
900,0000 വിസ അനുവദിച്ചതില്‍ 300,000 വിസയും അനുവദിച്ചത് മുംബൈ എംബസിയില്‍ നിന്നാണെന്ന് അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ തോമസ് ജെ. പറഞ്ഞു.

ഓരോ ദിവസവും ഇന്ത്യന്‍ എംബസ്സിയില്‍ 15,000 നും 2000 ത്തിനുമിടയില്‍ വിസ അപേക്ഷകളാണ് ലഭിക്കുന്നത്.

ഇന്ത്യയില്‍ പുതിയ വിസാ സര്‍വ്വീസ് ഫെസിലിറ്റികള്‍ ആരംഭിക്കുന്നതിന് മില്യന്‍ കണക്കിന് ഡോളറുകളാണ് ചിലവഴിക്കുന്നതെന്നും ജനറല്‍ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടുതല്‍ ഇന്ത്യാക്കാര്‍ അമേരിക്കയിലേക്ക് വരുമെന്നാണ് പ്രതീക്ഷീക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2014 ല്‍ മാത്രം ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചത് 900,000 യു.എസ്. വിസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക